സിഡ്‌നി: ഇന്ത്യ-ഒസ്‌ട്രേലിയ പര്യടത്തിന്റെ രണ്ടാം ഏകദിനം ഇന്ന് കാലത്ത് 9.15 മുതല്‍ ആരംഭിച്ചു. ടോസ് നേടിയ ഒസ്‌ട്രേലിയ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ ദിനത്തില്‍ ഏറ്റ കനത്ത പരാജയത്തിന് പകരം വിട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ ടീം ഇന്ന് ഗ്രൗണ്ടിലിറങ്ങുന്നത്.
മികച്ച തുടക്കത്തോടെയാണ് ഇപ്പോള്‍ ഒസ്‌ട്രേലിയ ബാറ്റു ചെയ്തുകൊണ്ടിരിക്കുന്നത്. 15 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ ഒസ്‌ട്രേലിയ 95 റണ്‍സ് അടിച്ചുകൂട്ടി. ഓപ്പണറായ വാര്‍ണറും ഫിന്‍ഞ്ചും മനോഹരമായി ബാറ്റ് ചെയ്തു വരുന്നു. 48 ബോളില്‍ 55 റണ്‍സുമായി വാര്‍ണര്‍ ഒരുവശത്ത് കരുത്തനായി നില്‍ക്കുന്നുണ്ട്. അതേസമയം ഫിന്‍ഞ്ച് 44 ബോളുകളില്‍ നിന്നായി 36 റണ്‍സോടെ ബാറ്റിങ് തുടരുന്നു.