gnn24x7

നാഗാലാന്റില്‍ നായ മാംസം വില്‍ക്കാന്‍അനുമതി

0
349
gnn24x7

നാഗാലാന്റ്: ഇന്ത്യയുടെ നാഗാലാന്റെില്‍ പൊതുവെ പലതരത്തിലുള്ള ഇറച്ചികളും വില്‍ക്കുകയും കഴിക്കുകയും ചെയ്യാറുണ്ട്. അതുകൊണ്ടു തന്നെ അവിടെ നായമ മാംസം വില്‍ക്കുന്നത് സര്‍ക്കാര്‍ മുന്‍പ് നിരോധിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഈ ഉത്തരവിനെ ഹൈക്കോടതി സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവിറക്കി. കഴിഞ്ഞ ജൂലൈ രണ്ട് മുതലാണ് സര്‍ക്കാര്‍ നായ മാംസം വില്‍പന, വ്യാപാരം, ഇറക്കുമതി എന്നിവ നിര്‍ത്തലാക്കിക്കൊണ്ട് ഉത്തരവിറക്കിയത്.

ഒരു നായ മാംസം ചരടി തൂക്കിയിട്ട് വില്പന നടത്തുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുക്കുയും അതിനെതിരെ ശക്തമായ ആരോപണങ്ങള്‍ പുറത്തു വരികയും ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ നായമാംസത്തിന് ഇത്തരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

നാഗാലാന്റെിലെ തദ്ദേശീയര്‍ മിക്കവര്‍ക്കും വളരെ പ്രിയമാണ് ഈ നായമാംസം. വടക്ക് കിഴക്കല്‍ സംസ്ഥാനങ്ങളായ നാഗാലാന്‍ഡിന് പുറമെ മിസോറാമും നായ ഇറച്ചി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here