gnn24x7

ആവേശ കടലായി SHAAN LIVE IN CONCERT DUBLIN

0
646
gnn24x7

സംഗീത ലോകത്തെ താരകം അയർലണ്ട് മണ്ണിലേക്ക് വന്നിറങ്ങിയ അസുലഭ രാവിന് സാക്ഷിയായി ആയിരങ്ങൾ. പ്രണയാർദ്രമായ റൊമാന്റിക് ഗാനങ്ങൾ, ത്രസിപ്പിക്കുന്ന അത്യുഗ്രൻ പാട്ടുകൾ, കാണികളെ മാസ്മര സംഗീതാനുഭവത്തിലൂടെ മറ്റൊരു മായിക ലോകത്തേക്ക് ആനയിച്ച് SHAAN LIVE IN CONCERT. സംഗീതത്തിന് ഭാഷയോ ദേശമോ അതിർവരമ്പുകളോ ഇല്ലെന്ന് ഒരിക്കൽ കൂടി നമ്മെ ഓർമപ്പെടുത്തി ഒരു സംഗീതനിശ..

കാണികളുടെ മിഴിയും മനവും ഒരുപോലെ നിറച്ച്, അയർലണ്ട് ഇന്ന് വരെ കണ്ടതിൽ വച്ച് വൻ വിജയമായി മാറി ഡബ്ലിനിൽ Bright AMJ Entertainments ഒരുക്കിയ ‘ *SHAAN LIVE IN CONCERT* ‘. സംഗീത പരിപാടിയുടെ അനൗൺസ്‌മെന്റ് വന്ന നാൾ മുതൽ ഏറെ ആവേശത്തിലായിരുന്നു സംഗീത പ്രേമികൾ. തങ്ങളുടെ പ്രിയ റൊമാന്റിക് സിംഗിംഗ് സ്റ്റാർ ഷാൻ നയിക്കുന്ന പരിപാടിയെ വരവേൽക്കാനായി ഏവരും കാത്തിരിക്കുകയായിരുന്നു.

ടിക്കറ്റ് വില്പന ആരംഭിച്ചത് മുതൽ സമാനതകളില്ലാത്ത സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഈ ആവേശം അന്വർത്ഥമാക്കുന്ന തരത്തിലാണ് ജനസാഗരം ഡബ്ലിൻ കൺവെൻഷൻ സെന്ററിലേക്ക് ഒഴുകിയെത്തിയത്.നിറഞ്ഞ കൈയ്യടികളും ആർപ്പുവിളികളുമായാണ് കാണികൾ ഷാനിനെ എതിരേറ്റത്. ഓരോ ഗാനം ആലപിക്കുമ്പോഴും തനിക്കു മുന്നിലുള്ള കാണികളുടെ മനംകവർന്ന പ്രകടനമാണ് ഷാൻ കാഴ്ചവയ്ച്ചത്. ആസ്വാദകർ ഓരോരുത്തരും ആവേശത്തോടെ സ്റ്റേജിനരികിലേക്ക് എത്തുമ്പോഴും നിറചിരിയോടെ, താര ജാഡകൾ ഇല്ലാതെ ഷാൻ അവരിൽ ഒരാളായി മാറി.

ഈ സംഗീത സന്ധ്യയുടെ ഭാഗമാകാൻ ഇന്ത്യൻ ജനത മാത്രമല്ല അവിടെ ഒത്തുകൂടിയത്. പല രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾ ഈ സംഗീതവേദിയിൽ പങ്കാളികളായി മാറി. ഓരോ നിമിഷവും അത്യധികം സന്തോഷവും ആഹ്ലാദവും പകർന്ന പരിപാടി അവസാനിച്ചപ്പോൾ അവിസ്മരണീയ സംഗീതരാവിന് സാക്ഷിയാകാൻ കഴിഞ്ഞ സംതൃപ്തിയോടെയാണ് ഓരോ കാണികളും മടങ്ങിയത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7