gnn24x7

മുഖ്യമന്ത്രിയും കുടുംബവും ഉടൻ അമേരിക്കയിൽ പോകുമെന്ന് പി. വി. അൻവർ; മന്ത്രി പി. എ. മുഹമ്മദ് റിയാസിനെതിരെ പുതിയ അഴിമതി ആരോപണവും

0
116
gnn24x7

കോഴിക്കോട്: മുഖ്യമന്ത്രിയും കുടുംബവും ഉടൻ അമേരിക്കയിൽ പോകുമെന്ന് പി. വി. അൻവർ. അമേരിക്കയിൽ ജീവിക്കാനുള്ള കാര്യങ്ങളാണ് ചെയ്യുന്നതെന്നും മകളെയും മരുമകനെയും രക്ഷിക്കാനാണ് പിണറായിയുടെ നീക്കങ്ങളെന്നും തനിക്കെതിരെ കേസെടുത്ത് ജയിലിടക്കാനാണ് ശ്രമമെന്നും അൻവർ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. കള്ളക്കടത്തുമായി തനിക്ക് ബന്ധമുണ്ടോ എന്ന് ജുഡീഷ്യൽ അന്വേഷണം നടത്തട്ടെഎന്നും താൻ മരിച്ചാലും പോരാട്ടം മുന്നോട്ടു പോകുമെന്നും അൻവർ പറഞ്ഞു.

അതിനിടെ, മന്ത്രി പി. എ. മുഹമ്മദ് റിയാസിനെതിരെ അൻവർ അഴിമതി ആരോപണവും ഉന്നയിച്ചു. ദേശീയപാത നിർമാണത്തിലും ബാർ ഹോട്ടലുകൾക്ക് സ്റ്റാർ പദവി നൽകുന്നതിലും അഴിമതി നടക്കുകയാണെന്നും തിരുവനന്തപുരം മുതൽ കാസർകോട് വരെ സഞ്ചരിച്ചാൽ അഴിമതികൾ കാണാം എന്നും അൻവർ പറഞ്ഞു. മാനദണ്ഡങ്ങൾ ലംഘിച്ച് സ്റ്റാർ പദവി കൊടുക്കുന്നുവെന്നും റോഡ് മുഴുവൻ തകർന്നുവെന്നും മന്ത്രിക്ക് ഇതിലൊന്നും ശ്രദ്ധ കൊടുക്കാൻ സമയമില്ല എന്നും അൻവർ തുറന്നടിച്ചു. ഇവിടെ ഉദ്യോഗസ്ഥർക്ക് നക്കാപിച്ച കൊടുത്താൽ മതി എന്നും ബാക്കിയെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണെന്നും ദേശീയപാതയിൽ പലയിടത്തും കുളമാണെന്നും അന്‍വര്‍ ആരോപിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7