gnn24x7

എം. എ. നിഷാദിൻ്റെ “ഒരു അന്വേഷണത്തിൻ്റെ തുടക്കം” നവംബർ എട്ടിന്

0
221
gnn24x7

എഴുപതോളം വരുന്നവൻ താരനിരയുടെ അകമ്പടിയോടെ എം. എ. നിഷാദ് അണിയിച്ചൊരുക്കുന്ന കുറ്റാന്വേഷണ ചിത്രമായ ഒരു അന്വേഷണത്തിൻ്റെ തുടക്കം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഈ ചിത്രം നവംബർ എട്ടിന് പ്രദർശനത്തിനെത്തുന്നു. ബൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമ്മിക്കുന്ന ഈ ചിത്രം

സമീപകാല മലയാള സിനിമയിലെ ഏറ്റവും താരങ്ങൾ അടങ്ങിയ ചിത്രമായിരിക്കും. 

ഒരു കുറ്റാന്വേഷണ ചിത്രത്തിന് വ്യത്യസ്ഥമായ നിരവധി സ്ഥലങ്ങളിൽക്കൂടി സഞ്ചരിക്കേണ്ടിവരും. ഈ ചിത്രത്തിന് നിരവധി ലൊക്കേഷനുകളിൽക്കൂടിയാണ് അന്വേഷണത്തിൻ്റെ തലങ്ങൾ വ്യാപിച്ചിരിക്കുന്നത്. 

കോട്ടയം, കുട്ടിക്കാനം, തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, ദുബായ് എന്നീ ലൊക്കേഷനുകളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്. എം.എ. നിഷാദിൻ്റെ പിതാവും പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ വിവിധ രംഗങ്ങളിൽ ഉന്നത പദവികൾ വഹിക്കുകയും ചെയ്തിട്ടുള്ള മുൻ പൊലീസ് ഉദ്യോഗസ്ഥൻ പി. എം. കുഞ്ഞിമൊയ്തീൻ്റെ കേസ്ഡയറിയിൽ നിന്നും പ്രമാദമായ രണ്ടു കേസുകൾ ക്രോഡികരിച്ചാണ് ഈ ചിത്രത്തിൻ്റെ അവതരണം.

എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമപ്രവർത്തകനുമായ ജീവൻ തോമസ്സിൻ്റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസ്സിൻ്റെയും

ചുരുളുകളുമാണ് ഈ ചിത്രത്തിലൂടെ നിവർത്താൻ ശ്രമിക്കുന്നത്. ഷൈൻ ടോം ചാക്കോയാണ് ജീവൻ തോമസ്സിനെ അവതരിപ്പിക്കുന്നത്. സാസ്വിക, എം.എ. നിഷാദ്, പ്രശാന്ത് അലക്സാണ്ഡർ, ഷഹീൻ സിദ്ദിഖ്, ബിജു സോപാനം,  ദുർഗാ കൃഷ്ണ, ഗൗരി പാർവ്വതി, അനീഷ് കാവിൽ എന്നിവരാണ് ഇൽവസ്റ്റി ശേഷൻ ടീമിനെ നയിക്കുന്നത്.

സമുദ്രക്കനി, വാണിവിശ്വനാഥ്, സായ് കുമാർ, മുകേഷ്, വിജയ് ബാബു, സുധീർ കരമന, അശോകൻ കലാഭവൻ ഷാജോൺ, അനുമോൾ, ബൈജു സന്തോഷ്, ജോണി ആൻ്റെണി, രമേഷ് പിഷാരടി, ശിവദ, മഞ്ജു പിള്ള, കോട്ടയം നസീർ, കൈലാഷ്, കലാഭവൻ നവാസ്, പി.ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, ചെമ്പിൽ അശോകൻ, ചാലി പാലാ, നവനീത് കൃഷ്ണ, സന്ധ്യ മനോജ്, പൊന്നമ്മ ബാബു, സ്മിനു സിജോ, സാബുഅമി, അനു നായർ, സിനി ഏബ്രഹാം, ദിൽഷാ പ്രസാദ്, മഞ്ജു സുഭാഷ്, ജയകൃഷ്ണൻ, ജയകുമാർ, അനീഷ് ഗോപാൽ, രാജേഷ് അമ്പലപ്പുഴ, ലാലി പി.എം, അനന്ത ലഷ്മി, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, അഞ്ജലീനാ ഏബ്രഹാം, ഭദ്ര, പ്രിയാ രാജീവ്, ജെനി, അഞ്ചു ശ്രീകണ്ഠൻ, എന്നിവർ താരനിരയിലെ പ്രധാനികളാണ്.

തിരക്കഥ -എം. എ. നിഷാദ് 

ഗാനങ്ങൾ – പ്രഭാവർമ്മ ഹരി നാരായണൻ, പളനി ഭാരതി.

സംഗീതം – എം. ജയചന്ദ്രൻ

പശ്ചാത്തല സംഗീതം – മാർക്ക് ഡിമൂസ്,

ഛായാഗ്രഹണം – വിവേക് മേനോൻ.

എഡിറ്റിംഗ് – ജോൺ കുട്ടി.

കലാസംവിധാനം – ദേവൻ കൊടുങ്ങല്ലൂർ.

പ്രൊഡക്ഷൻ ഡിസൈൻ – ഗിരീഷ് മേനോൻ 

മേക്കപ്പ് – റോണക്സ് സേവ്യർ

കോസ്റ്റ്യുംഡിസൈൻ – സമീരാസനീഷ്

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കൃഷ്ണകുമാർ

അസ്സോസ്സിയേറ്റ് ഡയറക്ടർ – രമേശ് അമാനത്ത്.

പ്രൊഡക്ഷൻ മാനേജേഴ്സ് – സുജിത് വി.സുഗതൻ, ശ്രീധരൻ എരിമല,

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – റിയാസ് പട്ടാമ്പി

പ്രൊഡക്ഷൻ കൺട്രോളർ – ബിനു മുരളി

വാഴൂർ ജോസ്.

ഫോട്ടോ – ഫിറോഷ്. കെ. ജയേഷ് 

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7