ഇന്ന് പുലർച്ചെ ഡബ്ലിനിലെ എം1 മോട്ടോർവേയിൽ ഒരു ബസിന് തീപിടിച്ചു. 2 മണിക്ക് ബാൽബ്രിഗനും ഡൊനാബേറ്റിനും ഇടയിലുള്ള മോട്ടോർവേയിരുന്നു സംഭവം. ഗാർഡായിയും അഗ്നിശമന സേനയും സംഭവസ്ഥലത്ത് എത്തി തീ അണച്ചു. ബസ് യാത്രികാർ എല്ലാവരും സുരക്ഷിതരാണ്. ആർക്കും പരിക്കുകളില്ല. സാങ്കേതിക, ഫോറൻസിക് പരിശോധനയ്ക്കായി ബസ് സംഭവസ്ഥലത്ത് നിന്ന് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
ലീഗ് ഓഫ് അയർലൻഡ് മത്സര ശേഷം ഷെൽബൺ ആരാധകരെ മടക്കി കൊണ്ടുവരുന്നതിനാണ് ബസ് വാടകയ്‌ക്കെടുത്തതെന്നാണ് വിവരം. പുറകിൽ യാത്ര ചെയ്ത മറ്റൊരു ഫാൻ ബസിലേക്ക് യാത്രക്കാരെ മാറ്റി.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































