gnn24x7

GENERAL ELECTION 2025; ഫിംഗൽ ഈസ്റ്റ്‌ മണ്ഡലത്തിൽ മലയാളി മഞ്ജു ദേവി Fianna Fàil സ്ഥാനാർഥി

0
1652
gnn24x7

വരുന്ന അയർലണ്ട് പൊതുതെരഞ്ഞെടുപ്പിൽ മത്സരരംഗത്ത് മാറ്റുരയ്ക്കാൻ മലയാളി സാന്നിധ്യം. ആരോഗ്യമേഖലയിൽ ഏറെ നാളായി സേവനം നോക്കുന്ന മലയാളിയായ മഞ്ജു ദേവി Fianna Fàil Republican പാർട്ടിയുടെ സ്ഥാനാർഥിയാകും. മിനിസ്റ്റർ DARRAGH O’BRIEN TD യ്ക്കൊപ്പം ജോയിൻ ചെയ്യും. പ്രവാസി ഇന്ത്യക്കാർക്ക് ഏറെ സുപരിചിതയായ മഞ്ജു ദേവി മത്സരരംഗത്ത് എത്തുന്നതിൽ ഏറെ പ്രതീക്ഷയോടെയാണ് അയർലണ്ടിലെ ഇന്ത്യൻ സമൂഹം കാണുന്നത്.

സ്വാതന്ത്ര്യ ഇന്ത്യയിലെ ആദ്യകാല കരസേന അംഗം ആയിരുന്ന ഹവിൽദാർ മേജർ കെ. എം. ബി. ആചാരിയുടെ മകളാണ് മഞ്ജു ദേവി. ബിർള സ്കൂൾ ഓഫ് നഴ്സിംഗ്, ബിലാനി, രാജസ്ഥാനിൽ നിന്നും റാങ്കോടുകൂടി നഴ്‌സിംഗ് പഠനം പൂർത്തിയാക്കിയ മഞ്ജു ദേവി, ആക്കാലയളവിൽ നഴ്സിംഗ് സ്റ്റുഡന്റസ് അസോസിയേഷൻ്റെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.

2000-05 കാലയളവിൽ റിയാദിൽ കിംഗ് ഫൈസൽ ഹോസ്പിറ്റലിൽ നേഴ്സായി ജോലി നോക്കിയിരുന്നു. ശേഷം, 2005ൽ മേറ്റർ ഹോസ്‌പിറ്റലിൽ നേഴ്സായാണ് മഞ്ജു ഐറിഷ് മണ്ണിലെത്തിയത്. അയർലണ്ടിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ്‌ ആയ Finglas Cricket Club ന്റെ സ്ഥാപരിൽ ഒരാളായ ശ്യാം മോഹനാണ് മഞ്ജു ദേവിയുടെ ഭർത്താവ്. ഇവർക്ക് രണ്ട് പെൺമക്കളുണ്ട്. മൂത്ത മകൾ ദിയ ശ്യാം അയർലണ്ട് അണ്ടർ 15 ടീമിന് വേണ്ടി മത്സരിച്ചിട്ടുണ്ട്.

സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം, ഡിസ്സബിലിറ്റി സർവീസസ്, കായിക മേഖല തുടങ്ങിയവയിലും മഞ്ജു ദേവി മുഖധാര പ്രവർത്തകയാണ്. ഹെൽത്ത്കെയർ മേഖലയിലെ വർഷങ്ങളുടെ സജീവമായ പ്രവർത്തനം രാഷ്ട്രീയ സേവന മേഖലയിലും മഞ്ജുവിന് ഒരു മുതൽക്കൂട്ടാണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElgtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7