gnn24x7

വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് കൗൺസിലിൻ്റെ കുടുംബസംഗമം സ്ഥാപക ചെയർമാൻ ഡോ പ്രിൻസ് പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു 

0
230
gnn24x7

വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് കൗൺസിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം WMF സ്ഥാപക ചെയർമാൻ ഡോ പ്രിൻസ് പള്ളിക്കുന്നേൽ നിർവഹിച്ചു. 

മലയാളി സമൂഹത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്തുകൊണ്ട് വിവിധ മേഖലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വീശിഷ്ട വ്യക്തികളായ  അയർലൻഡ് സൗത്ത് ഡബ്ലിന് മേയർ ശ്രീ ബേബി പെരേപ്പാടൻ, കൗൺസിലർ ശ്രീ ബ്രിട്ടോ പെരേപ്പാടൻ, ശ്രീമതി സോമി തോമസ്, ശ്രീ വർഗീസ് ജോയ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. 

ഏകദേശം നൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ നാഷണൽ കോർഡിനേറ്റർ ഷൈജു തോമസ് അയർലൻഡ് കൗൺസിലിന്റെ പ്രവർത്തനങ്ങളെ പറ്റി വിവരിക്കുകയും ഭാവിപരിപാടികളെ അവതരിപ്പിക്കുകയും ചെയ്തു. 

അയർലണ്ടിലെ മറ്റു സംഘടനാ നേതാക്കൾ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. ഡബ്ലിന് മേയർ പുതിയ എയർ ഇന്ത്യ അല്ലെങ്കിൽ മറ്റു വ്യോമയാന കമ്പനികളുമായി കേരളത്തിലേക്ക് നേരിട്ടുള്ള സർവീസ് നടത്തുന്നതിനുള്ള ചർച്ചകളുടെ പുരോഗതി സദസ്സിൽ വ്യക്തമാക്കി. 

ലോക മലയാളികൾക്കിടയിൽ ആവശ്യമായ ബന്ധങ്ങൾ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ഡോ. പ്രിൻസ് പള്ളിക്കുന്നേൽ വിശദമാക്കി. ലോകത്ത് 166 രജ്യങ്ങളിൽ ഇതിനകം സ്വാധീനം ചെലുത്താൻ കഴിഞ്ഞ സംഘടനയുടെ പ്രവർത്തന ശൈലികൾ,  വിവിധ സംസ്കാരങ്ങൾക്കനുസൃതമായി പ്രവർത്തനം ചിട്ടപ്പെടുത്തുന്നതിൽ സംഘടന വിജയിക്കുന്നതിനെ ലക്ഷണം ആണെന്നും പ്രിൻസ് പള്ളിക്കുന്നേൽ വിലയിരുത്തി. 

മലയാളി സമൂഹം യൂറോപ്പിൽ എത്തിപ്പെടാൻ ഉള്ള മുഖ്യ കാരണമായ നഴ്സിംഗ് ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സാധ്യതകളും  സദസ്സിൽ മൈഗ്രന്റ് നഴ്സസ് അയർലണ്ട്  കൺവീനർ ശ്രീ വര്ഗീസ് ജോയിയും, NMBI ബോർഡ് മെമ്പർ സോമി തോമസും വ്യക്തമാക്കി. പുതിയ മെമ്പർഷിപ് ക്യാപയിന്റെ ഉൽഘാടനം ഡബ്ലിനിലെ യുവ കൗൺസിലർ ബ്രിട്ടോ പെരേപ്പാടൻ നിർവഹിച്ചു. വിവിധ കല സാംസ്കാരിക പരിപാടികൾ  വേദിയിൽ അരങ്ങേറി. 

ഡൻബോയിൻ GAA ക്ലബ്ബിൽ വെച്ച് നടത്തി യ കുടുംബ സംഗമത്തിൽ WMF ഗ്ലോബൽ ജോയിന്റ് സെക്രട്ടറി മേരി റോസെലെറ്റ്  ഫിലിപ്പ്,  അയർലൻഡ് നാഷണൽ കൗൺസിൽ പ്രസിഡന്റ്‌ ഡനിൽ പീറ്റർ, സെക്രെട്ടറി സന്ദീപ് കെ സുരേന്ദ്രൻ, ട്രെഷറർ സ്റ്റീഫൻ ലൂക്കോസ്, വൈസ് പ്രസിഡന്റുമാരായ സ്മിത അലക്സ്, ഫിവിൻ തോമസ്, ജോയിന്റ് സെക്രെട്ടറി സലിം അബ്ദുൽ കാദർ, എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ ബിപിൻ ചന്ദ്, സച്ചിൻ ദേവ്, ജോസ് ജോസഫ് , ജോസ്‌മോൻ ഫ്രാൻസിസ്, റെജിൻ ജോസ്  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നീതു തോമസ് അവതാരിക ആയിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7