gnn24x7

വീട്ടുമുറ്റത്തും രക്ഷയില്ല; റിമോർട്ട് സെൻസർ കാർ കീകളെയും കടത്തിവെട്ടി ഹൈടെക് മോഷണ പരമ്പര

0
1505
gnn24x7

കാർ മോഷണവും ഇപ്പോൾ ഹൈറടെക്കാക്കി മോഷണ സംഘങ്ങൾ വിലസുന്നു. കാവൻ, മീത്ത് കൗണ്ടികളിൽ വിവിധ എസ്സ്റ്റേറ്റുകളിൽ വാഹങ്ങൾ കേന്ദ്രീകരിച്ച് മോഷണം പതിവാകുന്നു. പാർക്ക് ചെയ്തിരിക്കുന്ന കാറുകളിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ മാത്രം കൈക്കലാകുകയാണ് മോഷ്ടാക്കളുടെ പുതിയ രീതി. റിമോട്ട് കൺട്രോൾഡ് കാറുകളാണ് ഭൂരിഭാഗവും മോഷണത്തിന് തെരഞ്ഞെടുക്കുന്നത്. പാർക്ക് ചെയ്തിരിക്കുന്ന കാറുകളുടെ അലാറം സംവിധാനം വരെ ഹാക്ക് ചെയ്താണ് ഇത്തരം മോഷണങ്ങൾ നടത്തുന്നത്.

കാർ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്ത് മോഷ്ടാക്കൾ എത്തുകയും കാറിന്റെ സെൻസർ കീയുടെ ദൂര പരിധി മനസിലാക്കി എടുക്കുകയും ചെയ്യുന്നു. ഇതിനായി പ്രത്യേക ഉപകരണങ്ങൾ ഇവരുടെ പക്കലുണ്ടാകും. പൊതുവെ, കാർ ഉടമകൾ വീടിന്റെ വാതിലിന്റെ അടുത്തോ ഹാളിലോ ആകും താക്കോൽ സൂക്ഷിക്കുക. അത്തരത്തിൽ എളുപ്പത്തിൽ കാർ കീയുടെ സിഗ്നൽ മോഷ്ടാക്കൾ മനസിലാക്കുന്നു. തുടർന്ന് സുരക്ഷാ അലാറം പോലും പ്രവർത്തിക്കാത്ത രീതിയിൽ മോഷണം നടത്തുന്നു. ചില മോഷണ സംഘങ്ങൾ വാഹനത്തിൽ തന്നെ മറ്റിടങ്ങളിൽ എത്തുകയും ഇതൊരു പരമ്പരയായി തുടരുകയും ചെയുന്നു. കാർ മോഷ്ടാക്കൾക്കെതിരെ ജാഗ്രത പുലർത്താൻ ഗാർഡായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കാർ പാർക്ക് ചെയ്യുമ്പോൾ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുക. സെൻസർ അടങ്ങുന്ന കാറിന്റെ താക്കോൽ കഴിവതും പൗച്ചുകളിലോ, കാർ കീ സിഗ്നൽ പ്രൊട്ടക്ടർ ബാഗിലോ മറ്റോ ഇട്ടു വയ്ക്കാൻ ശ്രമിക്കുക. സെൻസറിന്റെ പരിധിയിൽ നിന്നും പരമാവധി ദൂരത്തിൽ താക്കോൽ സൂക്ഷിക്കുക. വീടുകളിൽ വാതിലിനും ജനാലകൾക്കും അരികിൽ താക്കോൽ സൂക്ഷിക്കുന്നത് ഒഴിവാക്കുക.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7