gnn24x7

വോട്ടെണ്ണൽ മൂന്നാം ദിനത്തിലേക്ക്: 162 മണ്ഡലങ്ങളിൽ ഫലം പൂർത്തിയായി

0
198
gnn24x7

അയർലണ്ടിലെ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്നാം ദിവസം പുരോഗമിക്കുകയാണ്. ഇനി അഞ്ച് മണ്ഡലങ്ങൾ മാത്രമാണ് വോട്ടെണ്ണൽ. കാവൻ-മൊനാഗൻ ;കോർക്ക് നോർത്ത് സെൻട്രൽ ; കിൽഡെയർ നോർത്ത് ; ലൗത്ത് ആൻഡ് ടിപ്പററി നോർത്ത് എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളാണ് ഇനി വരാനിരിക്കുന്നത്. വിക്ലോയിലെ അവസാന വോട്ടെണ്ണലിൽ ആരോഗ്യ മന്ത്രി സ്റ്റീഫൻ ഡോണലിക്ക് സീറ്റ് നഷ്ടമായി. ഇതുവരെ, 174 ഡെയിൽ സീറ്റുകളിൽ 162 സീറ്റുകളുടെ ഫലം പുറത്തു വന്നിരുന്നു. ഫിയന്ന ഫെയ്ൽ 43 സീറ്റുകളിലും സിൻ ഫെയ്ൻ 36 , ഫൈൻ ഗെയ്ൽ 36 സീറ്റുകളിലും വിജയിച്ചു. Tànaiste സൈമൺ ഹാരിസ് ഉൾപ്പടെയുള്ള പ്രമുഖർ വിജയിച്ചു.

സൈമൺ ഹാരിസിനെ കൂടാതെ ഉപ പ്രധാനമന്ത്രി മിഹോൾ മാർട്ടിൻ, പ്രതിപക്ഷ നേതാവ് മേരി മാക്ഡോണൾഡ്, ആൻ്റു പാർട്ടി ലീഡർ പാഡോർ ടോബിൻ എന്നിവർ വിജയിച്ചു. സൈമൺ ഹാരിസിന് ഒപ്പം ഗ്രീൻ പാർട്ടി പ്രതിനിധികളായി ഭരണം പങ്കിട്ടിരുന്ന ഓഷിൻ സ്മിത്ത്, ജോ ഒബ്രിയാൻ തുടങ്ങിയ മന്ത്രിമാർ പരാജയപ്പെട്ടു. ഇതുവരെ ഫലം പ്രഖ്യാപിച്ച മണ്ഡലങ്ങളിൽ പൂർണ്ണ ഫലം പുറത്തു വന്നത് ഡൺലേരി, വെസ്‌റ്റ് മീത്ത് മണ്ഡലങ്ങളിൽ മാത്രമാണ്.

സോഷ്യൽ ഡെമോക്രാറ്റുകൾക്ക് വേണ്ടി ഫിയന്ന ഫെയിലിൻ്റെ സീമസ് മഗ്രാത്ത്, ഫൈൻ ഗേലിൻ്റെ ജെയിംസ് ജിയോഗെഗൻ, സിൻ ഫെയ്‌നിൻ്റെ ആൻ ഗ്രേവ്‌സ്, ലേബറിൻ്റെ സിയറാൻ അഹെർൺ, സിനേദ് ഗിബ്‌നി എന്നിവരുൾപ്പെടെ 55-ലധികം പുതിയ ടിഡികൾ സീറ്റ് നേടി .ഡബ്ലിൻ വെസ്റ്റിൽ ഗ്രീൻ പാർട്ടിയുടെ നേതാവ് റോഡറിക് ഒ ഗോർമാൻ വിജയിച്ചു. ഇതുവരെ നഷ്‌ടമായ 22 ഔട്ട്‌ഗോയിംഗ് ടിഡികളിലെ മറ്റ് അംഗങ്ങൾ ; ഫിയന്ന ഫെയ്‌ലിൻ്റെ ആൻ റാബിറ്റ്, ഫൈൻ ഗെയ്‌ലിൻ്റെ അലൻ ഫാരെൽ, സിൻ ഫെയ്ൻ്റെ ക്രിസ് ആൻഡ്രൂസ്, പീപ്പിൾ ബിഫോർ പ്രോഫിറ്റ്-സോളിഡാരിറ്റിയുടെ ജിനോ കെന്നി, ജോവാൻ കോളിൻസ് ( റൈറ്റ് ടു ചേഞ്ച്).

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7