അമേരിക്കയിലെ വിസ്കോൺസിനിലെ സ്‌കൂളിൽ ഉണ്ടായ വെടിവെപ്പിൽ അക്രമി അടക്കം നാല്മൂന്ന് പേർ കൊല്ലപ്പെട്ടു. ആറ് വിദ്യാർഥികൾക്ക് പരുക്കേറ്റു. അതിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. വെടിയുതിർത്തത് പതിനേഴുകാരിയെന്ന് പോലീസ് പറയുന്നു. അക്രമിയെയും മരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. അക്രമി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.എൽകെജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂളിൽ 400 വിദ്യാർഥികളാണ് പഠിക്കുന്നത്.

തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് സംഭവം ഉണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അമേരിക്കൻ സ്‌കൂളുകളിൽ 2024-ൽ ഇതുവരെ 322 വെടിവെയ്പ്പ് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2023ൽ 349 വെടിവെപ്പുകളാണുണ്ടായത്. കൊല്ലപ്പെട്ട ആരുടെയും പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അക്രമണം നടത്തിയ വിദ്യാർഥിനിയെക്കുറിച്ച് പോലീസ് വിവരങ്ങളൊന്നും നൽകിയിട്ടില്ല.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































