അയർലണ്ടിലെ ആദ്യത്തെ മെഡിക്കലി സൂപ്പർവൈസ്ഡ് ഇൻജക്ഷൻ ഫെസിലിറ്റി ഡബ്ലിൻ സിറ്റി സെൻ്ററിലെ മർച്ചൻ്റ് ക്വയ് അയർലണ്ടിൻ്റെ റിവർബാങ്ക് സെൻ്ററിൽ ഈ മാസം തുറക്കും. ഇൻട്രാവെനസ് മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് പരിശീലനം ലഭിച്ച മെഡിക്കൽ പ്രൊഫഷണലുകളുടെ മേൽനോട്ടത്തിൽ മുൻകൂട്ടി ലഭിച്ച മരുന്നുകൾ ഉപയോഗിക്കാൻ സൗകര്യം ലഭിക്കും. അമിത ഡോസുകൾ പരിമിതപ്പെടുത്തുന്നതിനും എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് സി പോലുള്ള പകർച്ചവ്യാധികൾ പകരുന്നത് തടയുന്നതിനും പദ്ധതി സഹായിക്കുന്നു. Addiction treatment, mental health support, social services എന്നിവ ഉൾപ്പെടെയുള്ള മറ്റ് സേവനങ്ങളിലേക്കും റഫറലുകൾ നടത്താം.

ന്യുമോണിയയായി മാറാവുന്ന നെഞ്ചിലെ അണുബാധ പോലുള്ള രോഗങ്ങൾക്ക് ആൻറിബയോട്ടിക്കുകൾ നിർദ്ദേശിക്കാൻ കഴിയുന്ന ഒരു ജിപിയും ആഴ്ചയിൽ 20 മണിക്കൂർ ഇവിടെ പ്രവർത്തിക്കും. കുത്തിവയ്പ്പിന് ശേഷം, ക്ലയൻ്റുകൾക്ക് ഒരു ‘ചിൽ ഔട്ട്’ ഏരിയയിൽ അരമണിക്കൂർ സമയമുണ്ട്, അവിടെ അവരെ ജീവനക്കാർക്ക് നിരീക്ഷിക്കാനും ആവശ്യമായ റഫറലുകൾ നടത്താനും കഴിയും. ഇത് 18 മാസത്തെ പൈലറ്റ് പ്രോജക്റ്റാണ്. എന്നാൽ പ്രവർത്തനം മികച്ചതാണെങ്കിൽ, ഈ സേവനം നീട്ടാൻ കഴിയുമെന്നാണ് എച്ച്എസ്ഇ പ്രതീക്ഷിക്കുന്നത്.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































