gnn24x7

DHL ഡെലിവറി സ്‌കാം അലേർട്ട്..! പണം തട്ടിയെടുക്കാൻ വ്യാജ ക്യുആർ കോഡുകൾ ഉപയോഗിക്കുന്നു

0
344
gnn24x7

DHL ഡെലിവറികളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വർധിക്കുന്നതായി മുന്നറിയിപ്പ്. പാക്കേജ് ഡെലിവറിക്കായി QR കോഡ് സ്‌കാൻ ചെയ്യാൻ ആവശ്യപ്പെട്ടുള്ള സംശയാസ്പദമായ ഡെലിവറി അറിയിപ്പുകൾ വ്യക്തികൾക്ക് ലഭിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. DHL നിന്നുള്ളതെന്ന തരത്തിൽ വ്യാജ അറിയിപ്പ് വീടുകളിലും പോസ്റ്റ്‌ ബോക്സുകളിലും നിക്ഷേപിക്കുന്നു. ഡെലിവറി സമയം വീട്ടിൽ ആള്ളില്ലായിരുന്നെന്നും, നോട്ടീസിൽ ഒരു QR കോഡും, ഡെലിവറി ഇപ്പോൾ പുനഃക്രമീകരിക്കാനുള്ള നിർദ്ദേശവും ഉൾപ്പെടുന്നു. DHL വെബ്‌സൈറ്റ് സന്ദർശിക്കാൻ സ്വീകർത്താക്കളോട് QR കോഡ് സ്കാൻ ചെയ്യാൻ ആദ്യ ഘട്ടം ആവശ്യപ്പെടുന്നു. തുടർന്ന് ഡെലിവറി ഓപ്ഷനുകൾ തിരഞ്ഞെടുക്കുന്നതിന് അവരുടെ DHL വേബിൽ നമ്പർ നൽകുക. തുടർന്ന് ആവശ്യമായ മാറ്റങ്ങൾ നൽകാനാകും.

എന്നാൽ ഇത് തട്ടിപ്പാണെന്നും ഉപഭോക്താക്കൾ ജാഗ്രത പാലിക്കാനും കമ്പനി ഔദ്യോഗിക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. QR കോഡ് സ്കാൻ ചെയ്യുന്നത് വഴി പണം നഷ്ടമാകാൻ സാധ്യതയുണ്ട്. പേപ്പർ നോട്ടീസുകൾക്ക് പുറമേ, തട്ടിപ്പുകാർ വ്യാജ എസ്എംഎസ് സന്ദേശങ്ങളും പ്രചരിക്കുന്നു. ചില അറിയിപ്പുകൾ യഥാർത്ഥമാണെങ്കിലും, DHL ഡെലിവറികളുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് തുടരുന്നതിനാൽ ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7