gnn24x7

ജോജി എബ്രഹാം അയർലണ്ടിലെ പീസ് കമ്മീഷണർ

0
314
gnn24x7

സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ മികവുറ്റ പ്രവർത്തനം കൊണ്ട് ഇന്ത്യക്കാരുടെ പ്രത്യേകിച്ച്, മലയാളികളുടെയിടയിൽ ശ്രദ്ധേയമായ ഇടം കണ്ടെത്തിയ ജോജി എബ്രഹാം അയർലണ്ടിലെ പീസ് കമ്മീഷണർ ആയി ചുമതലയേറ്റു. തന്റെ വ്യക്തിപ്രഭാവവും സംഘടനാരംഗത്തുള്ള പ്രാഗൽഭ്യവും അർപ്പണ മനോഭാവവും പീസ് കമ്മീഷണർ എന്ന സ്ഥാനത്തിന് അദ്ദേഹത്തെ അർഹനാക്കി. 

ലൂക്കനിലെ ഹെർമിറ്റേജ് ക്ലിനിക്കിൽ CSSD ടെക്‌നിഷ്യൻ ആയി ജോലി ചെയ്യുന്ന അദ്ദേഹം നിലവിൽ മലയാളം സംഘടനയുടെ പ്രസിഡൻറ്, കോട്ടയം ക്ലബ്ബിന്റെ സെക്രട്ടറി, FICI (Federation of Indian Communities in Ireland)യുടെ മുൻ വൈസ് ചെയർമാൻ, എക്യുമെനിക്കൽ ക്രിസ്ത്യൻ കൂട്ടായ്മയുടെ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7