ഐസിഎസ് മോർട്ട്ഗേജസ് അതിൻ്റെ മോർട്ട്ഗേജ് ഉൽപ്പന്നങ്ങൾക്ക് നിശ്ചിത നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഡിലോസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള ഐസിഎസ് – ജനുവരി 10 മുതൽ, owner-occupiers-സിനുള്ള മൂന്ന് വർഷത്തെയും അഞ്ച് വർഷത്തെയും സ്ഥിരമായ നിരക്കുകൾ 4.25% മുതൽ ആരംഭിക്കുമെന്ന് അറിയിച്ചു. പുതിയ ബിസിനസ്സ് ഫിക്‌സഡ് നിരക്കുകൾ വെട്ടിക്കുറയ്ക്കുന്നത് വീട്ടുടമകൾക്ക് കൂടുതൽ താങ്ങാനാവുന്ന ഓപ്ഷനുകൾ ലഭ്യമാക്കുന്നതിനാണ്. പുതിയ ഇളവുകൾ നിലവിലുള്ള ഫിക്സഡ് റേറ്റ് ഉപഭോക്താക്കൾക്കുള്ളതല്ല.

ഡിസംബറിൽ owner-occupiers നുമായി പ്രഖ്യാപിച്ച വേരിയബിൾ നിരക്ക് വെട്ടിക്കുറവിനെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥിരനിരക്ക് കുറയ്ക്കുന്നതെന്ന് ഐസിഎസ് മോർട്ട്ഗേജിലെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ റേ മക്മഹോൺ പറഞ്ഞു.

ഐസിഎസ് പലിശ നിരക്കുകളിൽ അടുത്തിടെയുണ്ടായ കുറവ് മുഖ്യധാരാ ബാങ്കുകളുമായി കിടപിടിക്കാൻ സഹായകമായി. എച്ച്എസ്ഇ ജീവനക്കാർ പോലുള്ള പൊതുമേഖലാ തൊഴിലാളികൾക്ക് അവർ എപ്പോഴും നല്ലൊരു ഓപ്ഷനായി മാറിയിരിക്കുകയാണ്. 2022 മുതൽ അവരുടെ ഉയർന്ന നിരക്കുകൾ ICS ന് ഒരു പോരാഴ്മയായിരുന്നു. നിരക്ക് കുറയ്ക്കലും പിഴകളില്ലാതെ 20% വരെ വാർഷിക തിരിച്ചടവുകൾ, പ്രൊബേഷനിലുള്ള തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ തുടങ്ങിയവ ഐസിഎസിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നുണ്ട്.
ഇസിബി പലിശ നിരക്കുകൾ കുറയ്ക്കുന്നത് തുടരുന്നതിനാൽ, കൂടുതൽ വായ്പാദാതാക്കളുംസജീവ വിപണിയിലേക്കെത്തുന്നു. ഈ പ്രവണത ഉപഭോക്താക്കൾക്ക് കൂടുതൽ ഓപ്ഷനുകൾ നൽകുന്നു. പരമ്പരാഗത ബാങ്കുകളേക്കാൾ മികച്ച മോർട്ട്ഗേജ് ഡീലുകൾ കണ്ടെത്തുന്നതിന് എളുപ്പമാക്കുന്നുമുണ്ട്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

