gnn24x7

ലോസ് ആഞ്ചലസില്‍ കാട്ടുതീ പടരുന്നു; 30,000 പേരെ ഒഴിപ്പിക്കാൻ നിർദ്ദേശം

0
243
gnn24x7

തെക്കൻ കാലിഫോർണിയയിലെ വൻ കാട്ടുതീ ലോസ് ആഞ്ചലസ് നഗരപ്രാന്തത്തിലെ ജനവാസ മേഖലകളിൽ എത്തിയതിനെ തുടർന്ന് 30,000 പേരെ ഒഴിപ്പിച്ചു. തീ അതിവേഗം പടരാൻ തുടങ്ങിയതിനാൽ പസഫിക് പാലിസേഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനകം 2,900 ഏക്കറിലധികം അഗ്നിവിഴുങ്ങി. സീസണൽ സാന്താ അന കാറ്റിനെ തുടർന്നാണ് തീ പടർന്നത്.ചൊവ്വാഴ്ച രാവിലെ 10:30 ഓടെയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. പ്രദേശത്ത് വീശുന്ന ശക്തമായ കാറ്റ് തീയുടെ കരുത്ത് കൂട്ടുകയാണ്. തെക്കൻ കാലിഫോർണിയക്കാർ കാലാവസ്ഥാ റിപ്പോർട്ടുകൾ ശ്രദ്ധിക്കാൻ നിർദേശമുണ്ട്.

പ്രദേശവാസികൾ വീടുകളും കാറുകളുമെല്ലാം ഉപേക്ഷിച്ച് ഓടുകയാണ്. പലരും പസഫിക് പാലിസേഡ്‌സ് ഏരിയയിൽ നിന്ന് പലായനം ചെയ്‌തപ്പോൾ പ്രദേശത്തെ ബന്ധിപ്പിക്കുന്ന പ്രധാന റോഡിൽ കാറുകൾ ഉപേക്ഷിച്ച് തീയിൽ നിന്ന് രക്ഷപ്പെടാൻ കാൽനടയായി ആൾക്കാർ ഓടിരക്ഷപ്പെട്ടു. അഗ്നിശമന സേനാംഗങ്ങൾ ബുൾഡോസർ ഉപയോഗിച്ച് ഡസൻ കണക്കിന് വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയിട്ടു. അതേസമയം മരണമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. പോകുന്നതിന് മുമ്പായി ചിലർ കാട്ടുതീ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ കൊടുങ്കാറ്റായി കാറ്റ് മാറുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. നാഷണൽ വെതർ സർവീസ് അനുസരിച്ച് ലോസ് ആഞ്ചലസ്, വെഞ്ചുറ കൗണ്ടികളിൽ കാറ്റ് മണിക്കൂറിൽ 100 മൈൽ സ്‌പീഡിലാണ് എത്തുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് തെക്കൻ കാലിഫോർണിയയിൽ വർധിച്ചുവരുന്ന കാട്ടുതീക്ക് കാരണമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7