gnn24x7

ടെക്സസ്സിൽ കൗമാരക്കാരിയെ വെടിവച്ചു കൊലപ്പെടുത്തിയ 14കാരൻ അറസ്റ്റിൽ 

0
200
gnn24x7

ഡ്രിഫ്റ്റ്വുഡ് (ടെക്സാസ്):ഡ്രിഫ്റ്റ്വുഡിൽ ഒരു കൗമാരക്കാരിയെ കൗമാരക്കാൻ വെടിവച്ചുകൊന്നു.വെടിവയ്പ്പുമായി ബന്ധപ്പെട്ട് 14 വയസ്സുള്ള ആൺകുട്ടിയെ ഡെപ്യൂട്ടികൾ അറസ്റ്റ് ചെയ്തതായി  ഷെരീഫ് ഓഫീസ് അറിയിച്ചു.

 ജനുവരി 28 ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെ, ഡ്രിഫ്റ്റ്വുഡിലെ കന്ന ലില്ലി സർക്കിളിലുള്ള ഒരു വീട്ടിൽ സംശയാസ്പദമായ സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഫോൺ സന്ദേശം ലഭിച്ചതായും തുടർന്നു ഡെപ്യൂട്ടികൾ അവിടെ എത്തിച്ചേർന്നതായും ഹേസ് കൗണ്ടി ഷെരീഫ് ഓഫീസ് പറയുന്നു.

ഡെപ്യൂട്ടികൾ എത്തിയപ്പോൾ, 14 വയസ്സുള്ള ഒരു ആൺകുട്ടി ഒരു കൗമാരക്കാരിയെ വെടിവച്ച് കൊന്നതായി അവർ കണ്ടെത്തി. കൗമാരക്കാരായ ഇരുവരും വീട്ടിൽ താമസിച്ചിരുന്നതായി ഹേസ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.ആൺകുട്ടിയെ കസ്റ്റഡിയിലെടുത്ത് ഹെയ്‌സ് കൗണ്ടി ജുവനൈൽ ഡിറ്റൻഷൻ

സെന്ററിലേക്ക് കൊണ്ടുപോയി.

ജനുവരി 29 ന്, ട്രാവിസ് കൗണ്ടി മെഡിക്കൽ എക്‌സാമിനറുടെ ഓഫീസ് പോസ്റ്റ്‌മോർട്ടം നടത്തി,മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നവർ  socid@hayscountytx.gov എന്ന ഇമെയിൽ വിലാസത്തിൽ അന്വേഷകരെ ബന്ധപ്പെടാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി പി ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7