gnn24x7

അമേരിക്കയിൽ വീണ്ടും വാഹനാപകടം; ഫിലഡൽഫിയയിൽ ചെറുവിമാനം തകർന്നു വീണു

0
114
gnn24x7

വാഷിങ്ടൺ: അമേരിക്കയിലെ ഫിലഡൽഫിയയിൽ ചെറുവിമാനം ജനവാസ മേഖലയിൽ തകർന്നു വീണു. വിമാനത്തിൽ ആറു പേർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. രണ്ട് എഞ്ചിനുള്ള ലിയർജെറ്റ് വിമാനമാണ് അപകടത്തിൽ പെട്ടത്. വെള്ളിയാഴ്ച്ച വൈകീട്ട് ആറരയോടെയാണ് അപകടം ഉണ്ടായത്. 

രോ​ഗിയായ കുഞ്ഞുൾപ്പെടെ യാത്ര പോയ വിമാനമാണ് തക‍ർന്നുവീണതെന്നാണ് പുറത്തുവരുന്ന വിവരം. റൂസ്‌വെൽറ്റ് മാളിനടുത്താണ് വിമാനം തകർന്ന് വീണത്.

 മിസ്സോറി സംസ്ഥാനത്തേക്ക് പറക്കുകയായിരുന്ന ചെറു വിമാനം അപകടത്തിൽ പെടുകയായിരുന്നു. വിമാനത്തിൽ രണ്ട് പൈലറ്റുമാരും രണ്ട് ഡോക്ട‍മാരും കുഞ്ഞും കുടുംബാം​ഗവുമാണ് ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് സമീപത്തുള്ള വീടുകളിൽ തീ പടർന്നു. ഈ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വിമാനത്തിൽ ആറ് പേർ ഉണ്ടായിരുന്നുവെന്ന് യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി അറിയിച്ചു. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7