gnn24x7

അമേരിക്കയിൽ നിന്നും പുറത്താക്കിയ അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം ഇന്ത്യയിലെത്തി

0
325
gnn24x7

ചണ്ഡീഗഡ് : അമേരിക്കയിൽ നിന്നും പുറത്താക്കിയ അനധികൃത കുടിയേറ്റക്കാരുമായി വിമാനം പഞ്ചാബിലെ അമൃത്സറിൽ ഇറങ്ങി. യുഎസ് സൈനിക വിമാനം സി-17 ആണ് അമൃത്സറിലെ ശ്രീ ഗുരുരാംദാസ്‌ജി അന്തർദേശീയ വിമാനതാവളത്തിൽ ഇറങ്ങിയത്.25 സ്ത്രീകളും 10 കുട്ടികളുമുൾപ്പെടെ 100 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരാണ് വിമാനത്തിലുളളത്.

ടെക്സസിലെ സാൻ ആൻ്റോണിയോ വിമാനത്താളവത്തിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടത്. 1 വിമാനത്താവളത്തിൽ എത്തുന്നവർക്ക് വേണ്ടി പ്രത്യേക കൗണ്ടർ തുറന്നിട്ടുണ്ടെന്നനും പഞ്ചാബ് സർക്കാർ അറിയിച്ചു.

അനധികൃത കുടിയേറ്റക്കാരെ അടിയന്തരമായി നാടുകടത്തുന്നതിനായി കഴിഞ്ഞ ആഴ്ച‌ചയാണ് ഡൊണാൾഡ് ട്രംപ് സൈനിക വിമാനങ്ങൾ ഉപയോഗിച്ചു തുടങ്ങിയത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7