ഡബ്ലിൻ സിറ്റി സെന്ററിൽ ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ കുത്തേറ്റ ഒരാൾ മരിച്ചു. സൗത്ത് ആനി സ്ട്രീറ്റിൽ നടന്ന സംഭവത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷത്തെ തുടർന്നാണ് കൊലപാതകം നടന്നത്. സംഘർഷത്തിൽ പരിക്കേറ്റയാളെ സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് മരിച്ചതായി ഗാർഡ അറിയിച്ചു. രണ്ടാമത്തെയാൾ ചികിത്സയിലാണ്. അന്വേഷണം പുരോഗമിക്കുകയാണ്, സംഭവസ്ഥലം പരിശോധനയ്ക്കായി സീൽ ചെയ്തിട്ടുണ്ട്.ഗാർഡ അന്വേഷണത്തിന്റെ ഭാഗമായി തെരുവിന് ചുറ്റുമുള്ള നിരവധി പ്രദേശങ്ങൾ അടച്ചിട്ടിരിക്കുന്നു. സൗത്ത് ആനി സ്ട്രീറ്റിന്റെ ഒരു ഭാഗവും സെന്റ് സ്റ്റീഫൻസ് ഗ്രീനിനും ഡോസൺ സ്ട്രീറ്റിനും ചുറ്റുമുള്ള ഫുട്പാത്തുകളും ഇതിൽ ഉൾപ്പെടുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

