gnn24x7

ബെൽഫാസ്റ്റിൽ ഇന്ത്യൻ കോൺസുലേറ്റ് പ്രവർത്തനം ആരംഭിക്കും

0
289
gnn24x7

നോർത്തേൺ അയർലൻഡിലെ ബെൽഫാസ്റ്റിൽ ഇന്ത്യൻ കോൺസുലേറ്റ് തുറക്കും. മാർച്ച് 3 മുതൽ 9 വരെ യുകെയും അയർലൻഡും സന്ദർശിക്കാൻ എത്തുന്ന ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്യും. ബെൽഫാസ്റ്റിൽ പുതിയ കോൺസുലേറ്റ് പ്രവർത്തനമാരംഭിക്കുന്നതോടെ നോർത്തേൺ അയർലൻഡിലെ മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാരുടെ ദീർഘകാല ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്. ഇപ്പോൾ കോൺസുലാർ സേവനങ്ങൾക്കായി വിഎഫ്എസിനെയൊ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനെയൊ ആശ്രയിക്കേണ്ട സ്ഥിതിയാണ്.

നിലവിൽ മെയിൻലാൻഡ് യുകെയിലെ ബിർമിംഗ്ഹാമിലും എഡിൻബറോയിലുമാണ് ഇന്ത്യൻ കോൺസുലേറ്റുകൾ പ്രവർത്തിക്കുന്നത്. കൂടാതെ കാർഡിഫിലും ന്യൂകാസിലിലും ബെൽഫാസ്റ്റിലും ഓണററി കോൺസൽമാരുമുണ്ട്. ബ്രിട്ടണിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം കെ.ദൊരൈസ്വാമി, ഡെപ്യൂട്ടി ഹൈക്കമ്മീഷണർ സുജിത് ഘോഷ്, അയർലൻഡിലെ ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്ര തുടങ്ങി നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7