ഡബ്ലിനിലെ ഹോളിഡേ ലെറ്റുകളുടെ താക്കോലുകൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന Airbnb ശൈലിയിലുള്ള ലോക്ക്ബോക്സുകൾ ഇനി പൊതു ഇടങ്ങളിലെ തൂണുകൾ, ബൈക്ക് സ്റ്റാൻഡുകൾ തുടങ്ങിയവയിൽ ഘടിപ്പിക്കാൻ അനുവദിക്കില്ല .തിങ്കളാഴ്ച നടന്ന പ്രതിമാസ യോഗത്തിൽ കൗൺസിലർമാർ പുതിയ ഡബ്ലിൻ സിറ്റി കൗൺസിൽ നയം പാസാക്കി. ലോക്ക്ബോക്സുകളുടെയും കീ ഹോൾഡറുകളുടെയും പ്രശ്നത്തെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് ആക്ടിംഗ് എക്സിക്യൂട്ടീവ് മാനേജർ ബ്രെൻഡൻ ഒബ്രയൻ കൗൺസിലിന് മുന്നിൽ കൊണ്ടുവന്നു. ഈ ലോക്ക് ബോക്സുകളിൽ പലതും നിയമവിരുദ്ധമായ കൈമാറ്റങ്ങൾക്കും, മയക്കുമരുന്ന് ഇടപാട് തുടങ്ങിവയവുമായി ബന്ധപ്പെട്ടിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.

സ്വകാര്യ സ്വത്തിലെ ലോക്ക്ബോക്സുകളെ പുതിയ നിയമം ബാധിക്കില്ലെന്ന് സോഷ്യൽ ഡെമോക്രാറ്റിക് കൗൺസിലർ കാറ്റ് ഒ’ഡ്രിസ്കോൾ ആവർത്തിച്ചു.പൊതുജന പ്രതിനിധികളും പൊതുജനങ്ങളും കൗൺസിലിൽ എന്തെങ്കിലും റിപ്പോർട്ട് ചെയ്താൽ ലോക്ക്ബോക്സുകൾ “ഉടൻ നീക്കം ചെയ്യുമെന്ന്” ആക്ടിംഗ് എക്സിക്യൂട്ടീവ് മാനേജർ കൗൺസിലർമാർക്ക് ഉറപ്പ് നൽകി.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb






































