gnn24x7

താലായിലെ സെന്റ് പാട്രിക്‌സ് ഡേ പരേഡിൽ മലയാളി സംഘടനകളുടെ നിറസ്സാന്നിധ്യം

0
324
gnn24x7

സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ താലായിൽ നടന്ന പരേഡിൽ പ്രമുഖ സംഘടനകളായ മലയാളം, മലയാളീസ് ഇൻ സിറ്റിവെസ്റ്റ് (MIC), വേൾഡ് മലയാളി ഫെഡറേഷൻ (WMF) എന്നിവയുടെ സഹകരണം ഏറെ ശ്രദ്ധേയമായി.

Dew Drops വാദ്യസംഘമൊരുക്കിയ ചെണ്ടമേളത്തിന്റെ അകമ്പടിയിൽ നൂറു കണക്കിനാളുകൾ പങ്കെടുത്ത പരേഡിൽ സെബി പാലാട്ടി കെട്ടിയാടിയ തെയ്യക്കോലവും, ബിനു ഉപേന്ദ്രന്റെ ഉറഞ്ഞു തുള്ളിയ വെളിച്ചപ്പാടും ശ്രദ്ധാകേന്ദ്രങ്ങളായി. സ്നേഹത്തിന്റെയും, നന്മയുടെയും പ്രതീകമായ ഭാരതമാതായും മറ്റു നർത്തകരും പരേഡിനു ചാരുതയേകി.

സമാപനവേദിയിൽ മേയർ ബേബി പെരേപ്പാടൻ സ്റ്റേജിൽ നിന്ന് താഴെയിറങ്ങി വന്ന് അഭിവാദ്യം ചെയ്തത് പരേഡിൽ പങ്കെടുത്ത മലയാളികൾക്ക് അഭിമാന നിമിഷമായി മാറി.

gnn24x7