വാട്ടർഫോർഡ്: അയർലണ്ടിലെ ദേശീയ ഉത്സവമായ സെൻറ് പാട്രിക്സ് ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യമെങ്ങും നിരവധിയായ പരിപാടികളാണ് സംഘടിപ്പിക്കപ്പെടുന്നത്. വിവിധ പ്രദേശങ്ങളിലായി നടക്കുന്ന വർണ്ണാഭമായ പരേഡുകൾ ഏറെ ജനശ്രദ്ധ ആകർഷിക്കുന്നവയാണ്.


വാട്ടർഫോർഡിൽ നടന്ന പരേഡിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു വാട്ടർഫോർഡ് മലയാളി അസോസിയേഷൻ പങ്കെടുത്തു. ജനപങ്കാളിത്തം കൊണ്ടും വ്യത്യസ്തമാർന്ന കലാപരിപാടികൾ കൊണ്ടും കാണികളുടെ പ്രശംസ നേടിയെടുക്കാൻ അസോസിയേഷന്റെ പരേഡിനായി.


ഇന്ത്യൻ സംസ്കാരം വിളിച്ചോതുന്ന പരമ്പരാഗത വേഷവിധാനങ്ങളോടു കൂടി കുട്ടികളും മുതിർന്നവരും പങ്കെടുത്ത പരേഡിൽ ചെണ്ടമേളം, പുലികളി എന്നിവക്ക് പുറമേ ഭാരതീയ കലാ സംസ്കാരം വിളിച്ചോതുന്ന കഥകളി, മോഹനിയാട്ടം, കുച്ചുപ്പുടി, ഭരതനാട്ട്യം, തിരുവാതിര, മാർഗംകളി എന്നിവ കണികൾക്ക് പുതിയ അനുഭവമായി.
https://www.facebook.com/share/r/1BiTe8V2CU/


ഈ വർഷത്തെ പരേഡ് തീം ഉൾകൊണ്ട് അയർലൻഡിന്റെയും ഇന്ത്യയുടെയും വിശുദ്ധരും പണ്ഡിതന്മാരും പരേഡന്റെ ഭാഗമായി. കാലാവസ്ഥ വെല്ലുവിളികൾ മറികടന്ന് ആവേശപൂർവ്വം പരേഡിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ കമ്മിറ്റി നന്ദി അറിയിച്ചു.


https://www.facebook.com/share/r/1XzLi1AP8L/
https://www.facebook.com/share/r/14anPXenNj/
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb