713 സ്കൂളുകളിലായി 131,700 കുട്ടികൾക്ക് കൂടി ഫ്രീ ഹോട്ട് മീൽ പ്രോഗ്രാം വ്യാപിപ്പിച്ചതായി സാമൂഹിക സംരക്ഷണ മന്ത്രി ഡാര കാലിയറി അറിയിച്ചു. ഇതോടെ പദ്ധതിയിൽ പങ്കെടുക്കുന്ന ആകെ സ്‌കൂളുകളുടെ എണ്ണം 2,850 ആയി ഉയർന്നു. രാജ്യത്തെ എല്ലാ പ്രൈമറി സ്‌കൂളുകളും രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നതായി മന്ത്രി പറഞ്ഞു. കൂടുതൽ കുട്ടികളിലേക്ക് സർക്കാർ പദ്ധതി വ്യാപിപ്പിക്കുന്നതിനാൽ, സ്കൂളുകളിൽ നൽകുന്ന ഭക്ഷണം അവലോകനം ചെയ്യാൻ ആരോഗ്യ വകുപ്പിലെ ഒരു പോഷകാഹാര വിദഗ്ദ്ധനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചില സ്കൂളുകളിലെ ഭക്ഷണത്തിന്റെ ആരോഗ്യ നിലവാരത്തെക്കുറിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ട്. കുട്ടികൾക്ക് നല്ല നിലവാരമുള്ള ഉച്ചഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പുനഃപരിശോധന നടത്താൻ ഉത്തരവിട്ടിട്ടുണ്ട്.

സാച്യുറേറ്റട്ട് ഫാറ്റ്, പഞ്ചസാര, ഉപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണം ഒഴിവാക്കുന്നതിനായി സ്കൂൾ മെനുകളിൽ ഭേദഗതി വരുത്താൻ മന്ത്രി കല്ലേരി ഉത്തരവിട്ടു. 2025 അവസാനത്തോടെ പോഷകാഹാര മാനദണ്ഡങ്ങളെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി കല്ലേരി ആവശ്യപ്പെട്ടു.നിലവിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത പ്രൈമറി സ്കൂളുകളെ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി വകുപ്പ് നടപടികൾ സ്വീകരിക്കും. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളിൽ ഈ പ്രോഗ്രാം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് മന്ത്രി ഹെലൻ മക്എൻറി പറഞ്ഞു.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
 
                






