gnn24x7

ഐറിഷ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ് 2025; അഭിമാന നേട്ടം സ്വന്തമാക്കി മലയാളി സഹോദരങ്ങൾ

0
457
gnn24x7

ഐറിഷ് ചെസ്സ് യുണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഐറിഷ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ് 2025ൽ ചരി ത്ര വിജയം സ്വന്തമാക്കി സഹോദരങ്ങളായ ഏഞ്ചൽ ബോബിയും ഏയ്‌ഡൻ ബോബിയും. അണ്ടർ 12 വിമൺ ചാമ്പ്യൻ കിരീടം ഏഞ്ചൽ ബോബി സ്വന്തമാക്കി. അണ്ടർ 10 വിഭാഗത്തിൽ ഏയ്‌ഡൻ ബോബി രണ്ടാം സ്ഥാനം നേടി. കഴിഞ്ഞ ഒന്നര വർഷത്തിലേറേയായി ടൂർണമെന്റിനുള്ള തയ്യാറെടുപ്പുകളിലായിരുന്നു ഇരുവരും.

ദിവസവും മണിക്കൂറുകൾ ഇവർ ചെസ്സ് പ്രാക്ടീസിനായി മാറ്റിവയ്ക്കും. അയർലണ്ടിലെ യങ് മാസ്റ്റേഴ്സ് ആകുക എന്നതാണ് ഏഞ്ചലിന്റെയും ഏയ്‌ഡന്റെയും അഭിലാഷം. ഇതാനുള്ള പരിശീലനം തുടരുകയാണ് ഇരുവരും.

The Knights of Éanna, The Irish Chess Union എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഏപ്രിൽ 11 മുതൽ 13 വരെയാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.അണ്ടർ 8, 10, 12, 14, 16, 19 വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7