gnn24x7

ആതുരസേവനത്തിന് അംഗീകാരം; ലിങ്ക് ഹെൽത്ത് കെയർ ‘COINNs നഴ്‌സസ് എക്‌സലൻസ് അവാർഡ്’ മത്സരാർഥികളെ നിങ്ങൾക്കും നിർദ്ദേശിക്കാം

0
441
gnn24x7

അയർലണ്ടിൽ ആതുരസേവന രംഗത്ത് നിസ്വാർത്ഥ സേവനം നൽകി വരുന്ന നഴ്സുമാർക്ക് ആദരാസൂചകമായി നൽകുന്ന COINNs Nurse’s Excellence Award 2025 ലേക്കുള്ള നാമനിർദ്ദേശം ആരംഭിച്ചിരിക്കുന്നു. Link Health Care ന്റെ സ്പോൺസർഷിപ്പിൽ നൽകുന്ന പുരസ്കാര ജേതാക്കളെ നിങ്ങൾക്ക് നിർദ്ദേശിക്കാം. ആരോഗ്യ സംരക്ഷണ സംവിധാനത്തിന് അതുല്യമായ സംഭാവന നൽകുന്ന ഓരോ നഴ്സുമാരുടെയും ആത്മസമർപ്പണത്തിനുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്കാരം. ക്ലിനിക്കൽ എക്സലൻസ്, ടീം വർക്ക്, നേതൃത്വം, കമ്മ്യൂണിറ്റി പ്രവർത്തനം, സാമൂഹിക പ്രതിബദ്ധത എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്കാണ് അവസരം.

2025 ഏപ്രിൽ 1 മുതൽ 2025 ഏപ്രിൽ 30 വരെ നോമിനേഷൻ നൽകാം. നോമിനികൾ തങ്ങളുടെ സേവനങ്ങൾ സംബന്ധിച്ച് വിവരണം 1000 വാക്കുകൾക്ക് താഴെ നൽകാൻ അഭ്യർത്ഥിക്കുന്നു. ശേഷം, 2025 മെയ് 12 ന് അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 10 മത്സരാർത്ഥികളെ പ്രഖ്യാപിക്കും. നാമനിർദ്ദേശങ്ങളിൽ നിന്ന് പൊതുജനങ്ങൾക്ക് സോഷ്യൽ മീഡിയ വഴി അർഹരായവരെ തിരഞ്ഞെടുക്കാം.

ഏറ്റവും കൂടുതൽ വോട്ടുകൾ നേടുന്ന വ്യക്തിക്ക് ലിങ്ക് ഹെൽത്ത് കെയർ നൽകുന്ന €1000 ക്യാഷ് അവാർഡും നഴ്‌സസ് എക്‌സലൻസ് ബാഡ്ജ്, സർട്ടിഫിക്കറ്റ്, മെമന്റോ എന്നിവ നൽകും. നാമനിർദ്ദേശം ചെയ്യപ്പെട്ട മറ്റ് 9 നഴ്‌സുമാർക്കും സർട്ടിഫിക്കറ്റ് ലഭിക്കും. COINNs എക്സിക്യൂട്ടീവുകളെ നാമനിർദ്ദേശങ്ങളിൽ നിന്ന് ഒഴിവാക്കുക.

നാമനിർദ്ദേശം സമർപ്പിക്കാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7