മെയ് ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ നടന്ന മോട്ടോർസ്പോർട്സ് റാലിക്കിടെ 13 വയസ്സുള്ള പെൺകുട്ടി മരിച്ചു. ഡ്രിനാഗ് പട്ടണത്തിൽ സംഘടിപ്പിച്ച ഹോട്ട്റോഡ് റേസിംഗ് പരിപാടിയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ദാരുണമായ സംഭവം നടന്നത്. മത്സരത്തിൽ പങ്കെടുത്തവരിൽ ഒരാളായിരുന്നു പെൺകുട്ടി. കോർക്കിലെ ഓട്ടോഗ്രാസ് റേസിംഗ് ക്ലബ് സംഘടിപ്പിച്ച പരിപാടി, എനിസ്കീനിലെ കാസിൽടൗൺ കെന്നൈ ട്രാക്കിൽ നടക്കുകയായിരുന്നു. പെൺകുട്ടി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ട്രാക്കിലന് പുറത്ത് ഇടിച്ചായിരുന്നു അപകടം. കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടക്കും.

ഇന്നലെ രാവിലെ 11 മണിക്ക് ആരംഭിച്ച റേസിംഗ് അപകടം സംഭവിച്ച ഉടൻ തന്നെ നിർത്തിവച്ചു. പുരുഷ, വനിതാ, ജൂനിയർ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. മക്റൂമിലെ സെന്റ് മേരീസ് സെക്കൻഡറി സ്കൂളിലെ ഫസ്റ്റ് ഇയർ വിദ്യാർത്ഥിനിയാണ് മരിച്ച പെൺകുട്ടി. പരിപാടിയിൽ പങ്കെടുത്ത ഡാഷ് കാം ദൃശ്യങ്ങൾ കൈവശമുള്ള ആരെങ്കിലും അത് അന്വേഷണ ഗാർഡയ്ക്ക് ലഭ്യമാക്കണമെന്ന് ഗാർഡ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വിവരങ്ങൾ ലഭിക്കുന്നവർ (023) 8852200 എന്ന നമ്പറിൽ ബാൻഡൻ ഗാർഡ സ്റ്റേഷനിലോ, 1800 666 111 എന്ന നമ്പറിൽ ഗാർഡ കോൺഫിഡൻഷ്യൽ ലൈനിലോ, ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് അറിയിച്ചു.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb