പ്രധാന ജലസ്രോതസ്സുകളിലുടനീളമുള്ള ജലനിരപ്പിൽ ക്രമതീതമായുള്ള കുറവുണ്ടായത്തിനെ തുടർന്ന്, ഡൊണഗൽ, മീത്ത്, വെസ്റ്റ്മീത്ത് കൗണ്ടികളുടെ ചില ഭാഗങ്ങളിൽ ആറ് ആഴ്ചത്തേക്ക് ഹോസ്പൈപ്പ് നിരോധനം ഏർപ്പെടുത്തി. അവശ്യ ജലവിതരണം നിലനിർത്തുന്നതിന്റെ ഭാഗമായി വാട്ടർ കൺസെർവേഷൻ ഓർഡർ പ്രാബല്യത്തിൽ വന്നു. പ്രാദേശിക ജലസ്രോതസ്സുകൾ വളരെ താഴ്ന്ന നിലയിലെത്തിയ മിൽഫോർഡ് (കോ ഡൊണഗൽ), മുള്ളിംഗാർ (കോ വെസ്റ്റ്മീത്ത്), കെൽസ്-ഓൾഡ്കാസിൽ പ്രദേശം (കോ മീത്ത്) എന്നിവിടങ്ങളിലെ താമസക്കാരെ നിരോധനം ബാധിക്കും.

മുള്ളിംഗറിലെ പ്രാഥമിക ജലവിതരണ സംവിധാനമായി പ്രവർത്തിക്കുന്ന Lough Owel അരനൂറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. മിൽഫോർഡിലും കെൽസ്-ഓൾഡ്കാസിലിലും യഥാക്രമം ജലം വിതരണം ചെയ്യുന്ന Lough Colmcille, Lough Bane എന്നിവിടങ്ങളിലും സമാനമായ നില രേഖപ്പെടുത്തിയിട്ടുണ്ട്. വീടുകളിലും, ബിസിനസ്സുകളിലും, അവശ്യ സേവനങ്ങളിലും ഉപയോഗിക്കുന്നതിനായി ഞങ്ങളുടെ ജലവിതരണം സംരക്ഷിക്കുക എന്നതാണ് Uisce Éireann-ന്റെ മുൻഗണന. ചോർച്ച നന്നാക്കൽ, മർദ്ദം നിയന്ത്രിക്കൽ, ജലസംരക്ഷണ കാമ്പെയ്‌നുകൾ എന്നിവയുൾപ്പെടെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ദേശീയ ജല യൂട്ടിലിറ്റി സമീപ ആഴ്ചകളിൽ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

വേനൽക്കാലം അടുക്കുമ്പോൾ, ജല ഉപഭോഗം വർദ്ധിക്കുന്നതിൽ പൊതുജനങ്ങളും അധികാരികളും ആശങ്കാകുലരാണ്. ദൈനംദിന ജല ഉപയോഗം കുറയ്ക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ജലസംഭരണികളിലെ ജലനിരപ്പും കാലാവസ്ഥയും ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നതിനാൽ വാട്ടർ കൺസെർവേഷൻ ഓർഡർ ആറ് ആഴ്ചത്തേക്ക് പ്രാബല്യത്തിൽ തുടരും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
 
                






