gnn24x7

മിഴി അയർലണ്ട് “MUSICAL FUSION NIGHT” ന് അരങ്ങുണരാൻ ഇനി രണ്ട് നാൾ മാത്രം

0
391
gnn24x7

ഐറിഷ് മലയാളികളുടെ ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും പര്യായമായി മാറിയ “മിഴി അയർലണ്ട്” ഡബ്ലിനിലെ സംഗീത പ്രേമികൾക്കായി ഒരുക്കുന്ന വേറിട്ട സംഗീത സന്ധ്യയ്ക്ക് തിരി തെളിയാൻ ഇനി രണ്ട് നാളുകൾ മാത്രം. മെയ്‌ 9 ആം തീയതി ഡബ്ലിൻ സയന്റോളജി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ മലയാളികളുടെ പ്രിപ്പെട്ട ഗായകരും സംഘവും എത്തുകയാണ്.

മലയാളികളുടെ ഇഷ്ട നായികയും ഗായികയുമായ രമ്യ നമ്പീഷനും, വയലിൻ തന്ത്രികളിൽ വിസ്മയം തീർക്കുന്ന ശബരീഷ് പ്രഭാകരും ബാൻഡും, ഏഷ്യാനെറ്റ്‌ സ്റ്റാർ സിങ്ങർ ഫൈനലിസ്റ്റുകളായ ശ്രീരാഗും നന്ദയും ഒത്തു ചേരുന്ന അതിമനോഹര സംഗീത പരിപാടിക്കായി ആകാംഷയോടെ ഏവരും കാത്തിരിക്കുകയാണ്.

ഐറിഷ് മലയാളികളുടെ സ്വന്തം എന്റർടൈൻമെന്റ് കമ്പനി SOOPER DOOPER creations അയർലണ്ടിലേക്ക് എത്തിക്കുന്ന ഈ പ്രോഗ്രാമിന്റെ ടിക്കറ്റുകൾ ഏപ്രിൽ ഒന്നാം വാരം മുതൽ ലഭ്യമായിരിക്കും.TILEX മെയിൻ സ്പോൺസർ ആകുന്ന ഈ പരിപാടിയുടെ powered by സ്പോൺസർ ROYAL CATETERS ആണ്‌.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7