വാർത്ത: ഷാജു ജോസ്
വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷൻ (WMA) സംഘടിപ്പിച്ച, “ചുവടു വയ്ക്കൂ, ആരോഗ്യം നേടൂ” എന്ന സന്ദേശവുമായി ആരംഭിച്ച വാക്കിംഗ് ചലഞ്ച് സീസൺ 2 വിജയകരമായി സമാപിച്ചു. ഒരു മാസത്തോളം നീണ്ടുനിന്ന ഈ ചലഞ്ചിൽ നൂറിലധികം അംഗങ്ങൾ ആവേശത്തോടെ പങ്കെടുത്തു.
https://www.instagram.com/gnn24x7.ie?igsh=MXB6cTh5aXJ2M3htdQ==
ചലഞ്ചിൽ ഏറ്റവും കൂടുതൽ ദൂരം നടന്നവർക്കുള്ള സമ്മാനങ്ങൾ പ്രഖ്യാപിച്ചു:
പുരുഷ വിഭാഗം
ഒന്നാം സ്ഥാനം: ജോമോൻ ജോർജ് (350.4 കിലോമീറ്റർ)
രണ്ടാം സ്ഥാനം: ജോബി വർഗീസ് (305.8 കിലോമീറ്റർ)

വനിതാ വിഭാഗം:
ഒന്നാം സ്ഥാനം: ദിവ്യാ വർഗീസ് (175.6 കിലോമീറ്റർ)
രണ്ടാം സ്ഥാനം: അഖില ഗോപിനാഥ് (121.6 കിലോമീറ്റർ)

100 കിലോമീറ്ററിലധികം നടന്ന എല്ലാ അംഗങ്ങൾക്കും പ്രത്യേക സമ്മാനങ്ങൾ നൽകുമെന്ന് സംഘാടകർ അറിയിച്ചു.

വാക്കിംഗ് ചലഞ്ചിനോടനുബന്ധിച്ച് നടത്തിയ മൊബൈൽ ഫോട്ടോഗ്രാഫി മത്സരവും ഏറെ ശ്രദ്ധേയമായി. മത്സരത്തിൽ എൽദോ ബേബി ഒന്നാം സ്ഥാനം നേടി. അലക്സ് കെ മാത്യു, സനീഷ് കെ മാത്യു എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.


പരിപാടി വിജയകരമാക്കാൻ സഹായിച്ച സൗത്ത് ഈസ്റ്റ് എന്റർടൈൻമെന്റ്‌സിനും, പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും WMA കമ്മിറ്റി ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി. ഗീതു മനോഷ്, റോണി സാമുവൽ, ജോമിച്ചൻ അലക്സ് എന്നിവരായിരുന്നു ചലഞ്ചിന്റെ കോർഡിനേറ്റർമാർ.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb