ഐറിഷ് മലയാളികളുടെ ഏറ്റവും വലിയ കൂട്ടയ്മയായ കേരള ഹൗസ്- ഐറിഷ് മലയാളി ക്ലബ് സംഘടിപ്പിക്കുന്ന മെഗാമേള ‘കേരള ഹൗസ് കാർണിവൽ’ വേദി കാഴ്ച വിസ്മയങ്ങളുടെ പാറുദീസയായി മാറുകയാണ്. ജൂൺ 21ന് നടക്കുന്ന മേളയുടെ തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. മേളയിൽ കാണിക്കളെ കാത്തിരിക്കുന്നത് അതിശയം നിറയ്ക്കുന്ന നിരവധി പരിപാടികളാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കൗതുകം നിറയ്ക്കുന്ന ‘Reptile Show’ ആണ് താരം. Ray Cooke ആണ് ഷോയുടെ പ്രധാന പ്രായോജകർ. വൈവിധ്യമാർന്ന ഒട്ടനവധി കലാ-കായിക- സാംസ്കാരിക പരിപാടികളാണ് കാർണിവലിനോട് അനുബന്ധിച്ച് നടക്കുക.
https://www.instagram.com/gnn24x7.ie?igsh=MXB6cTh5aXJ2M3htdQ==

മികച്ച പങ്കാളിത്തവും സംഘടന മികവും ചേർന്ന് വിജയമാക്കിയ കാർണിവലിന്റെ പതിമൂന്നാം പത്തിപ്പാണ് ഇത്തവണത്തേത്. ആവേശവും കൗതുകവും ഉണർത്തുന്ന നിരവധി കലാ പരിപാടികളും കായിക മത്സരങ്ങളും ഇത്തവണ കാർണിവലിനെ വ്യത്യസ്തമാക്കും. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ രുചി വിളമ്പുന്ന ഫുഡ് കോർട്ടുകളാണ് മറ്റൊരു പ്രത്യേകത.

കേരള ഹൗസ് കാർണിവലിന്റെ പാർക്കിങ് ടിക്കറ്റുകൾ ഇപ്പോൾ തന്നെ നിങ്ങൾക്ക് ബുക്ക് ചെയ്യാം.
https://www.ticket4u.ie/events/kerala-house-carnival-2025 എന്ന ലിങ്ക് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

