മലപ്പുറം: പി.വി.അൻവർ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇന്ന് ചേർന്ന തൃണമൂൽ കോൺഗ്രസ് യോഗത്തിൽ ധാരണ. യോഗശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ യുഡിഎഫിലെ ചിലരെ വിശ്വാസത്തിൽ എടുക്കാൻ ആകില്ലെന്ന് പ്രതികരിച്ച പിവി അൻവർ പക്ഷെ, യോഗത്തിൽ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തീരുമാനത്തെ കുറിച്ച് പ്രതികരിച്ചില്ല. യുഡിഎഫിൽ അസോയിറ്റഡ് അംഗത്വമല്ല, മറിച്ച് പൂർണ അംഗത്വം നൽകി തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തെ ഉൾപ്പെടുത്തിയാൽ മാത്രമേ സ്ഥാനാർത്ഥിത്വം എന്ന നിലപാടിൽ നിന്ന് പിന്മാറേണ്ടതുള്ളൂവെന്നും യോഗത്തിൽ തീരുമാനിച്ചു.
അതേസമയം യുഡിഎഫുമായി ഇനി രഹസ്യ ചർച്ചക്കില്ലെന്നും ആര്യാടൻ ഷൗക്കത്തിനെ പിന്തുണച്ചാൽ തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുക്കുമെന്നതിൽ എന്തുറപ്പാണ് ഉള്ളതെന്നും അൻവർ വാർത്താസമ്മേളനത്തിൽ ചോദിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb