gnn24x7

കാർലോ ഷോപ്പിംഗ് സെന്ററിലെ വെടിവയ്പ്പ്; പ്രതിയുടെ ചിത്രം പുറത്തുവിട്ടു

0
726
gnn24x7

കാർലോ ഷോപ്പിംഗ് സെന്ററിൽ നടന്ന വെടിവയ്പ്പ് സംഭവത്തിൽ ഉൾപ്പെട്ട തോക്കുധാരിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു.ആക്രമി 22 വയസ്സുള്ള ഐറിഷ് യുവാവാണെന്നും വിക്ലോ/കാർലോ അതിർത്തിയിലെ കിൽറ്റെഗനിൽ നിന്നുള്ളയാളാണെന്നും കരുതപ്പെടുന്നു. ഇയാൾ, തോക്കുകളും സ്ഫോടകവസ്തുക്കളും കൈവശം വച്ചതുമായി ബന്ധപ്പെട്ട് മുമ്പ് കോടതികളിൽ ഹാജരായിരുന്നു. സംഭവത്തിനിടെ സേനയിലെ ആരും തോക്ക് ഉപയോഗിച്ചിട്ടില്ലെന്ന് ഗാർഡ സ്ഥിരീകരിച്ചു.

Follow the GNN24X7 IRELAND channel on Instagram: https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

കഴിഞ്ഞ വർഷം തോക്ക് കൈവശം വച്ച കുറ്റത്തിന് ജാമ്യം ലഭിച്ചിരുന്നു.ക്രിമിനൽ ഉദ്ദേശ്യത്തോടെയല്ല, വിനോദ ആവശ്യങ്ങൾക്കാണ് തോക്കുകൾ വാങ്ങിയതെന്ന് ഗാർഡ കോടതിയിൽ പറഞ്ഞു. കർശനമായ വ്യവസ്ഥകളോടെയാണ് ഇയ്യാൾക്ക് ജാമ്യം ലഭിച്ചത്. ഷോപ്പിംഗ് സെന്ററിലെ അക്രമത്തിൽ മരിച്ചയാളുടെ ശരീരത്തിൽ ഒരു കുപ്പിയിൽ അജ്ഞാത വസ്തു കണ്ടെത്തിയതായി ഗാർഡ പറഞ്ഞു.തുടർന്ന് ആർമി ബോംബ് ഡിസ്പോസൽ യൂണിറ്റ് പരിശോധനകൾ നടത്തി സ്ഥലം സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ചു. സംഭവത്തെത്തുടർന്ന്, ഗാർഡ ഷോപ്പിംഗ് സെന്ററിനും കാർപാർക്കിനും കനത്ത സുരക്ഷ ഏർപ്പെടുത്തി.

കൊല്ലപ്പെട്ട വ്യക്തിയുടെ മൃതദേഹം നാളെ രാവിലെ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി ഡബ്ലിനിലേക്ക് കൊണ്ടു പോയി. ഷോപ്പിംഗ് സെന്റർ ഇപ്പോഴും അടച്ചിട്ടിരിക്കുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7