മൈൻഡ് അയർലണ്ടിന്റെ മൂന്നാമത് മെഗാമേള ജനപങ്കാളിത്തം കൊണ്ടും സംഘടനമികവുകൊണ്ടും അത്ഭുതങ്ങൾ സൃഷ്ടിച്ചു. ഇരുപതിനായിരത്തോളം ആളുകൾ പങ്കെടുത്ത മെഗാമേള അക്ഷരാർത്ഥത്തിൽ അയർലണ്ടിന്റെ മെഗാമേളയായിത്തീർന്നു.
Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനും കുടുംബവും ഉൾപ്പെടെ ഫിങ്കൽ കൗണ്ടി കൗൺസിൽ ഡെപ്യൂട്ടി മേയർ ജോൺ കിംഗ്സ്ലി, സൗത്ത് ഡബ്ലിൻ മേയർ ബേബി പെരേപ്പാടൻ, മന്ത്രി തോമസ് ബേൺ ഉൾപ്പെടെ നിരവധി വിശിഷ്ടാതിഥികൾ ചേർന്ന് നിലവിളക്കു കൊളുത്തി ഉൽഘാടനം നിർവഹിച്ചു. മൈൻഡ് പ്രസിഡന്റ് സിജു ജോസ് സ്വാഗതപ്രസംഗവും സെക്രട്ടറി സാജുകുമാർ നന്ദിപ്രസംഗവും ചെയ്തു.

രാവിലെ 9 മണി മുതൽ രാത്രി 10.30 വരെ നടന്ന മെഗാമേളയിൽ ഉന്നതനിലവാരം പുലർത്തിയ നിരവധി കലാകായിക മത്സരങ്ങളും നിരവധി കലാപരിപാടികളും നടന്നു. മൈൻഡിന്റെ ഈ വർഷത്തെ ചാരിറ്റി പാർട്ണറായ മാറ്റർ ഹോസ്പിറ്റൽ ഫൌണ്ടേഷൻ വേണ്ടി നടത്തിയ വാക്കിങ് ചലഞ്ചിൽ കൂടുതൽ ധനസമാഹരണം നടത്തിയവർക്കുള്ള ട്രോഫികൾ കുഞ്ചാക്കോ ബോബൻ നൽകി ആദരിച്ചു.

നിരവധി പ്രതികൂല സാഹചര്യങ്ങളെയും മറികടന്നു, ഇത്രെയും ജനങ്ങളെയും ഉൾപ്പെടുത്തി അതിമനോഹരമായി ഈ മെഗാമേള സങ്കടിപ്പിച്ച മൈൻഡ് അയർലൻഡിന് ഇതൊരു അഭിമാനമുഹൂർത്തമാണ്. ഈ വിജയത്തിന്റെ മുഴുവൻ അവകാശവും, ഹൃദയംനിറഞ്ഞ നന്ദിയും തങ്ങളുടെ സ്പോന്സർസിനും സ്നേഹംനിറഞ്ഞ അയർലൻഡ് മലയാളികൾക്കും ആണെന്ന് മൈൻഡ് അയർലൻഡ് അറിയിക്കുന്നു. നാലായിരത്തോളം വാഹനങ്ങൾ വന്നുപോയ മെഗാമേളയിൽ ട്രാഫിക് തടസങ്ങൾ ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നതായും മൈൻഡ് അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































