തിരുവനന്തപുരം: രാജ്ഭവനിലെ ഭാരത മാതാവ് ചിത്ര വിവാദത്തെെ തുടർന്ന് പരിസ്ഥിതി ദിനാഘോഷത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് രാജ്ഭവൻ. ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ തന്നെയാണ് രാജ്ഭവനിൽ പരിസ്ഥിതി ദിനാഘോഷം നടത്തിയത്. ചിത്രത്തിന് മുന്നിൽ പൂക്കൾ അർപ്പിച്ചാണ് ഗവർണർ രാജേന്ദ്ര ആര്‍ലേര്‍ പരിപാടി ആരംഭിച്ചത്. സംഭവത്തിൽ കടുത്ത നിലാപടാണ് ഗവര്‍ണര്‍ സ്വീകരിച്ചിരിക്കുന്നത്. ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽ നിന്ന് മാറ്റില്ല. ഭാരതാംബ രാജ്യത്തിന്‍റെ അടയാളമെന്ന് ഗവര്‍ണര്‍ പറഞ്ഞു. മന്ത്രിമാര്‍ പരിപാടിയിൽ പങ്കെടുക്കാത്തതിലും ഗവര്‍ണര്‍ പ്രതിഷേധമറിയിച്ചു. മന്ത്രിമാര്‍ക്ക് വരാന്‍ കഴിയാത്ത എന്താണുളളതെന്നായിരുന്നു ഗവര്‍ണറുടെ ചോദ്യം.
ലോകപരിസ്ഥിതി ദിനാഘോഷത്തിൻറെ സംസ്ഥാന തല ഉദ്ഘാടനമായിരുന്നു രാവിലെ രാജ്ഭവനിൽ നടക്കേണ്ടിയിരുന്നത്. കൃഷിമന്ത്രിയുടെ സന്നിധ്യത്തിൽ ഗവർണ്ണർ മുഖ്യാതിഥി. പക്ഷെ പരിപാടി നടക്കേണ്ട രാജ്ഭവൻ സെൻട്രൽ ഹാളിളെ വെച്ച ഭാരതാംബയുടെ ഫോട്ടോയെ ചൊല്ലി കൃഷിവകുപ്പ് ഉടക്കി. ഇന്നലെ രാത്രി വേദി പരിശോധിച്ച കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഫോട്ടോയുടെ കാര്യം മന്ത്രിയെ അറിയിച്ചു. കൃഷിമന്ത്രി ഫോട്ടോ മാറ്റാൻ രാജ്ഭവനോട് ആവശ്യപ്പെട്ടു. പകരം ഭാരതാംബയുടെ മറ്റൊരു ചിത്രം വെക്കാമെന്ന നിർദ്ദേശം മന്ത്രിയുടെ ഓഫീസ് വെച്ചെങ്കിലും നിലവിലെ ഫോട്ടോ മാറ്റാൻ ഗവർണ്ണർ തയ്യാറായില്ല. ഇതോടെ മുഖ്യമന്ത്രിയുമായി ആലോചിച്ച് കൃഷിമന്ത്രി പരിപാടി ഉപേക്ഷിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb





































