പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകവും ചിരിയും ചിന്തയും നിറച്ച് വിജയം നേടിയ ആട് ഒരു ഭീകരജീവിയാണ്,ആട് 2 എന്നീ ചിത്രങ്ങൾക്കു ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ആട്-3 എന്ന ചിത്രം കാവ്യാ ഫിലിംസിൻ്റെ ബാനറിൽ വേണു കുന്നപ്പള്ളിയും,,ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും ചേർന്നു നിർമ്മിക്കുന്നു. മലയാളത്തിലെ ജനപ്രിയരായ വലിയൊരു സംഘം അഭിനേതാക്കളെ അണിനിരത്തി വലിയ മുതൽമുടക്കിൽ നൂറ്റിഇരുപതു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണത്തോടെയാണ് ഈ ചിത്രം പൂർത്തിയാകുന്നത്.

മമ്മൂട്ടി നായകനായ മാമാങ്കം സിനിമ നിർമിച്ചു കൊണ്ടാണ് കാവ്യാ ഫിലിംസ് ചലച്ചിത്ര രംഗത്തെത്തുന്നത്. പിന്നീട് ചരിത്രം തിരുത്തിക്കുറിച്ച രണ്ടായിരത്തി പതിനെട്ട്,, മികച്ച വിജയങ്ങൾ നേടിയ മാളികപ്പുറം, രേഖാചിത്രം എന്നിവയും കാവ്യാ ഫിലിംസ് നിർമിച്ചു. മലയാള സിനിമയിൽ പുതുമകളുടെ പെരുമഴ തന്നെ പെയ്യിച്ചു പോരുന്ന ഫ്രൈഡേ ഫിലിംസുമായി ആട്-3 യിൽ കൈ കോർത്തു കൊണ്ട് മറ്റൊരു തുടക്കത്തിനും നാന്ദ്യം കുറിക്കുന്നു.

ഇപ്പോൾ മലമ്പുഴയിൽ ചിത്രീകരണം നടന്നു വരുന്ന ഈ ചിത്രത്തിൽ ജയസൂര്യ, സൈജു ക്കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, അജു വർഗീസ്, രൺജി പണിക്കർ, ആൻസൺ പോൾ, ഇന്ദ്രൻസ്, നോബി, ഭഗത് മാനുവൽ ഡോ. റോണി രാജ്, ധർമ്മജൻ ബൊൾ ഗാട്ടി, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണിരാജൻ.പി.ദേവ്, സ്രിന്ധാ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരാണ് പ്രധാന താരങ്ങൾ.
സംഗീതം – ഷാൻ റഹ്മാൻ.
ഛായാഗ്രഹണം – അഖിൽ ജോർജ്.
എഡിറ്റിംഗ് – ലിജോ പോൾ.
കലാസംവിധാനം – അനീസ് നാടോടി
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യും ഡിസൈൻ – സ്റ്റെഫി സേവ്യർ.
സ്റ്റിൽസ് – വിഷ്ണു എസ്. രാജൻ
പബ്ളിസിറ്റി ഡിസൈൻ – കൊളിൻസ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷിബു പന്തലക്കോട്.
പ്രൊഡക്ഷൻ കൺട്രോളർ – ഷിങ്ങു ജി. സുശീലൻ.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
 
                






