gnn24x7

ജനനായകന്‍ അവസാന ചിത്രമോ?.. മമിതയ്ക്ക് വിജയ് നൽകിയ മറുപടി…

0
371
gnn24x7

ചെന്നൈ: തമിഴ് സിനിമയിലെ സൂപ്പര്‍താരം വിജയ്‍യുടെ ‘ജനനായകന്‍’ എന്ന ചിത്രം വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. എന്നാൽ മലയാള താരം അമിത ബൈജു നേരത്തെ നടത്തിയ പ്രതികരണം ഇപ്പോൾ ജനശ്രദ്ധ നേടുകയാണ്. 

 ഒരു ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ മമിത ബൈജു പറഞ്ഞത് ഇങ്ങനെയാണ്.

“ജനനായകന്‍ അവസാന ഷൂട്ട് കഴിഞ്ഞ് ഞാന്‍ വിജയ് സാറിനോട് ഇത് അവസാന സിനിമ ആയിരിക്കുമോ എന്ന് നേരിട്ട് ചോദിച്ചു. എനിക്കറിയില്ല, ഇലക്ഷന്‍ റിസല്‍റ്റ് പോലെയിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ഷൂട്ടിന്‍റെ അവസാന ദിവസങ്ങളില്‍ വിജയ് സാര്‍ ഉണ്ടായിരുന്നു. അദ്ദേഹം ഭയങ്കര ഇമോഷണല്‍ ആയിരുന്നു. ആരുടെ കൂടെയും ഫോട്ടോ എടുക്കാന്‍ വിജയ് സാര്‍ നിന്നില്ല. കാരണം ആളും ഭയങ്കര ഇമോഷണല്‍ ആയിരുന്നു” മമിത പറഞ്ഞു.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകന്‍’ സിനിമയുടെ ആദ്യ ടീസര്‍ വിജയിയുടെ ജന്മദിനത്തിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. വിജയ്‌യുടെ പൊലീസ് ലുക്ക് ഇതിനകം വൈറലാണ്. ഒപ്പം ചിത്രം ഒരു പൊളിറ്റിക്കല്‍ ചിത്രമാണ് എന്ന സൂചനയും ടീസര്‍ നല്‍കുന്നുണ്ട്. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഈ ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറാണ് ഒരുക്കുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7