gnn24x7

അക്കരെ ആണെൻ്റെ മാനസം – അയര്‍ലണ്ടിലെ മഞ്ഞുമൂടിയ തണുപ്പിൽ ജനിച്ചൊരു ജീവിതകവിത

0
1452
gnn24x7

വിടവാങ്ങലുകളുടെ നിറവിൽ, മൗനങ്ങളുടെ പശ്ചാത്തലത്തിൽ, ഒരു നാടിന്റെ സ്വരങ്ങളേയും, താളങ്ങളേയും വകഞ്ഞുമാറ്റി പ്രതീക്ഷയുടെ മഞ്ഞിൽ മൂടിയ യൂറോപ്പ്. ഒരു സ്വപ്നം പോലെ പല മലയാളികളുടെയും കണ്ണുകളിൽ തങ്ങി നിൽക്കുന്ന ഭൂമി. പക്ഷേ, ആ സ്വപ്നത്തിന് പിന്നിലെ അടയാളമാകുന്നത് ഒറ്റപ്പെട്ട യാത്രകളുടെയും കണ്ടുമുട്ടാനാകാത്ത വാക്കുകളുടെയും, കാണാനാകാത്ത കണ്ണീരുകളുടെയും കഥകളാണ്.അത്തരം ഒരു ജീവിതാനുഭവം തന്നെയാണ് ‘അക്കരെ ആണെൻ്റെ മാനസം’ എന്ന ഈ ഹൃദയസ്പര്‍ശിയായ ഹ്രസ്വചിത്രം. അയർലണ്ടിലെ തണുത്ത ഇടവേളകളിലും നിഴലുകൾ മാത്രം മുറിയിലാവുന്ന രാത്രി മണിക്കൂറുകളിൽ ഒരേ അളവിൽ പല താളത്തിൽ മനം നിറയെ പാടിയുപോകുന്ന അത്യന്തം ആത്മീയമായ യാത്ര.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ഓങ്കാർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിനോദ് ഓങ്കാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം യൂറോപ്പിൽ പ്രവാസ ജീവിതം നയിക്കുന്ന ഏവരുടെയും മനസ്സിൽ അവസാനിച്ചുപോകാത്ത ഏതാനും നിമിഷങ്ങളിലൂടെ നടന്ന് കയറുവാനുള്ള കവാടം തുറക്കുന്നു.ദീപു എം തോമസ് സംഭാഷണം നിർവഹിക്കുന്ന ഈ ചിത്രത്തിൽ വരികൾ എഴുതിയിരിക്കുന്നത് നിർമ്മല ഗോപാലൻ, മേമ്പൊടിയായി മിഴിയിൽ ഒഴുകിയ സംഗീതവുമായി റിനു വർഗീസും ആലപന മികവുമായി എ പി അനിൽ കൂടാതെ ഒരുകൂട്ടം കലയെ പ്രണയിക്കുന്ന സുഹൃത്തുക്കളും ഈ ചെറിയ വലിയ കഥയുടെ ഭാഗമാകുന്നു.

നിരവധി പ്രവാസി നഴ്സുമാരിൽ ഒരാളുടെ ജീവിതം ഇവിടെ ഒരു ദൃശ്യകവിതയായി മാറുമ്പോൾ, നമുക്ക് ഏറ്റവും കൂടുതൽ പരിചയമുള്ളത് തനിമയാണ്… ഒറ്റപ്പെട്ട ശബ്ദങ്ങളാണ്. പക്ഷേ അതിനുപിന്നിൽ നിലകൊള്ളുന്നത് മനസ്സിന്റെ അടിയൊഴുക്കുകളിൽ നിന്നുയർന്നൊരു ശക്തിയാണ്, കൂടെ പകലുകളുടെ ഓർമയും രാത്രികളുടെ ദു:ഖസൂര്യനും പോലെ കാതിൽ പെയ്യുന്നു.അയർലണ്ടിലെ മഞ്ഞുവീണ വീഥികളിൽ കണ്ടുമുട്ടിയ ഒരുകൂട്ടം സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ പിറന്ന ഈ ചിത്രം, നമ്മുടെ കഥയാകാനൊരുങ്ങിയ ഒരാളുടെ കണ്ണുകളിലൂടെ നാം കാണാത്ത ലോകത്തെ കാണാനൊരു അവസരമാണ്.

“മനസ്സുകൾക്കപ്പുറത്തേക്ക് വിളിക്കുന്ന ഹൃദയത്തിൻന്റെ യാത്ര…”

ഒറ്റയ്ക്ക് നിലകൊള്ളുന്ന എല്ലാ സ്ത്രീസ്വരങ്ങൾക്കും വേണ്ടി, ഓരോ ദുരത്തിന്റെ പിന്നിലുമുള്ള അടുത്ത മനസ്സുകൾക്കായി, ഒരു ചിരിയിലോ ഒരു കണ്ണീരിലോ കുടുങ്ങിയ അനാവൃതമായ ഹൃദയക്കുളിരുകൾക്കായി…

‘അക്കരെ ആണെൻ്റെ മാനസം’ നിങ്ങളുടെ മുന്നിൽ ഒരുലളിതമായ കവിതയായി എത്തുന്നു.

ഓങ്കാർ പ്രൊഡക്ഷൻസ്

സംവിധാനം: വിനോദ് ഓങ്കാർ

വരികൾ: നിർമ്മല ഗോപാലൻ

സംഭാഷണം: ദീപു എം തോമസ്

സംഗീതം: റിനു വർഗീസ്

വാർത്ത: സൂരജ് എസ് രവീന്ദ്രൻ

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7