ഡബ്ലിൻ താലയിൽ ഇന്ത്യൻ യുവാവ് അതിക്രൂര ആക്രമണത്തിന് ഇരയായ സംഭവം അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിനിടയിലും ആശങ്ക വർധിപ്പിക്കുന്നു. സംഭവത്തിന്റെ ദൃക്‌സാക്ഷിയായ ഐറിഷ് വനിതയുടെ സാമൂഹിക മാധ്യമ വീഡിയോ വൈറൽ ആയതിനു പിന്നാലെ അയർലണ്ടിൽ ഉടനീളം ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ശനിയാഴ്‌ച വൈകിട്ടാണ് താലയിലെ പാർക്ക്ഹിൽ റോഡിൽ വെച്ച് ഇന്ത്യക്കാരനെ ഒരു കൂട്ടം ഐറിഷ് യുവാക്കൾ സംഘം ചേർന്ന് മർദിച്ചത്. ആക്രമണത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആമസോണിൽ ജോലി ലഭിച്ച് ഒരാഴ്ച മുൻപാണ് അദ്ദേഹം ഡബ്ലിനിൽ എത്തിയത്.
https://www.facebook.com/share/v/1DyQkpUc9w/
Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
കുട്ടികൾക്കെതിരെ പീഡനശ്രമം ആരോപിച്ചാണ് ഇന്ത്യൻ യുവാവിനെ ആക്രമിച്ചത്. കുടിയേറ്റ വിരുദ്ധ സംഘങ്ങളുടെ ഇടപെടൽ സംഭവത്തിന് പിന്നിലുള്ളതായാണ് വിവരം. ക്രൂരമായി മർദ്ദിച്ച ശേഷം ഇദ്ദേഹത്തെ വിവസ്ത്രരനാക്കുകയും, ആക്രമണ ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ദൃക്‌സാക്ഷിയായ ജെന്നിഫർ മുറൈ എന്ന ഐറിഷ് വനിതയുടെ സോഷ്യൽ മീഡിയ വീഡിയോ വന്നതോടെയാണ് സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെട്ടത്. യുവാവിനെതിരെയുള്ള ആരോപണം വ്യാജമാണെന്ന് ഗാർഡ സ്ഥിരീകരിച്ചു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ Friends of India, Ireland ന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ 25ന് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് 51 ST STEPHEN’S GREEN, ഡബ്ലിനിൽ പ്രതിഷേധ യോഗം ചേരും. അക്രമികൾക്കെതിരെ പൂർണ്ണമായ നിയമനടപടി സ്വീകരിക്കുക, വിദ്വേഷ കുറ്റകൃത്യങ്ങൾക്കുള്ള ജുവനൈൽ നീതി നിയമങ്ങളിൽ അടിയന്തര പരിഷ്കരണം വരുത്തുക, തെറ്റായ ആരോപണത്തിന്റെ പേരിൽ നടത്തിയ വിദ്വേഷ കുറ്റകൃത്യമായി ഈ ആക്രമണത്തെ അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പൊതുജന ഹർജി സമർപ്പിക്കുന്നു. ഇതിനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി പെറ്റീഷൻ സൈൻ ചെയ്യാം. https://chng.it/DKrQx5w8mC


Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
