വർക്ക് പെർമിറ്റ് തൊഴിൽ ലിസ്റ്റുകളിൽ അഭിപ്രായങ്ങൾ സമർപ്പിക്കാൻ അനുവദിക്കുന്നതിനായി കൺസൾട്ടേഷൻ കാലയളവ് ആരംഭിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. ക്രിട്ടിക്കൽ സ്കിൽസ് ഒക്യുപേഷൻസ് ലിസ്റ്റിൽ അയർലണ്ടിലും യൂറോപ്യൻ ഇക്കണോമിക് ഏരിയയിലുടനീളവും (ഇഇഎ) കുറവുള്ള ജോലികൾ ഉൾപ്പെടുന്നു. ഇതിൽ മെഡിസിൻ, ഐസിടി, സയൻസസ്, ഫിനാൻസ്, ബിസിനസ് തുടങ്ങിയ മേഖലകളിലെ റോളുകളും ഉൾപ്പെടുന്നു. മതിയായ തൊഴിൽ ലഭ്യതയും വൈദഗ്ധ്യവും ഉള്ളതും തൊഴിൽ പെർമിറ്റ് നൽകാത്തതുമായ തൊഴിലുകളെയാണ് Ineligible Occupations Listൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

2023-ൽ ആണ് അവസാനമായി തൊഴിൽ പട്ടിക അവലോകനം നടത്തിയത്.ഇതിന്റെ ഫലമായി 11 അധിക തസ്തികകൾ ക്രിട്ടികൽ സ്കിൽ തൊഴിൽ പട്ടികയിൽ ഉൾപ്പെടുത്തുകയും 32 തസ്തികകൾ പൊതു തൊഴിൽ അനുമതിക്ക് യോഗ്യമാക്കുകയും ചെയ്തു. അവലോകന പ്രക്രിയയുടെ ഭാഗമായി, നിലവിൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതോ ഇല്ലാത്തതോ ആയ തൊഴിലുകളെക്കുറിച്ചുള്ള നിവേദനങ്ങൾ തൊഴിലുടമകൾ, പ്രതിനിധി സംഘടനകൾ, സർക്കാർ വകുപ്പുകൾ, ഏജൻസികൾ, മറ്റ് താൽപ്പര്യമുള്ള കക്ഷികൾ എന്നിവരിൽ നിന്ന് തേടുന്നു.

ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിലെ വൈദഗ്ധ്യവും തൊഴിൽ വിടവും നികത്തുന്ന നോൺ-ഇഇഎ പൗരന്മാർ ഐറിഷ് സമ്പദ്‌വ്യവസ്ഥയുടെ ഒരു സുപ്രധാന ഭാഗമാണെന്ന് ചെറുകിട ബിസിനസ്, റീട്ടെയിൽ, തൊഴിൽ സഹമന്ത്രി അലൻ ഡില്ലൺ പറഞ്ഞു. ഡിപ്പാർട്ട്‌മെന്റ് ഓഫ് എന്റർപ്രൈസ് വെബ്‌സൈറ്റിലെ ഓൺലൈൻ കൺസൾട്ടേഷൻ ഫോം വഴിയാണ് സമർപ്പണങ്ങൾ സ്വീകരിക്കുന്നത്, സെപ്റ്റംബർ 19 വരെ അപേക്ഷകൾ സ്വീകരിക്കാൻ സമയമുണ്ടാകും.


Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb