അയർലണ്ടിലെ മൈഗ്രേറ്റഡ് കമ്മ്യൂണിറ്റിക്കെതിരെ വർദ്ധിച്ചുവരുന്ന വംശീയ ആക്രമങ്ങളിൽ പ്രതിഷേധിച്ച് അയർലൻഡിലെ മൈഗ്രൈൻസ് കൂട്ടായ്മ സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ ശക്തമായ സാന്നിധ്യമായി MNI സമൂഹം. ഡബ്ലിൻ സിറ്റി ഹാളിൽ സമ്മേളളനത്തിന് ശേഷം പാർലമെന്റിലേക്ക് നടന്ന മാർച്ചിൽ INMO,യുണൈറ്റഡ്, ടീച്ചേഴ്സ് യൂണിയൻ എന്നിവർ അടക്കം നിരവധി യൂണിയനുകളും രാഷ്ട്രീയപാർട്ടികളും സാമൂഹിക സംഘടനകളും നിരവധി ടി ഡിമാർ ഉൾപ്പെടെയുള്ളവരും പങ്കെടുത്തു. മൈഗ്രന്റ് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നിയമസംവിധാനം ഉടൻ ശക്തമാക്കണമെന്ന് MNI ആവശ്യപ്പെട്ടു. MNI ദേശീയ കൺവീനർ വർഗീസ് ജോയ്, MNI ദേശീയ ട്രഷറർ സോമി തോമസ് എന്നിവർ പ്രതിഷേധ മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. MNI ഡബ്ലിൻ നോർത്ത് പ്രതിനിധി ട്രീസ ദേവസ്യ, ഹെൽത്ത് കെയർ സെക്ഷൻ ദേശീയ സെക്രട്ടറി ഷിജി ജോസഫ് എന്നിവരും സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്നു.

2020ൽ സ്ഥാപിതമായ കാലം മുതൽ അയർലൻഡിലെ പ്രവാസി നഴ്സിംഗ് സമൂഹത്തിന്റെ ഉന്നമനത്തിനായി യാതൊരു ലാഭ്യേച്ഛയും കൂടാതെ പ്രവർത്തിച്ചു വരികയാണ് MNI. വർക്ക് പെർമിറ്റ് വരുമാന നിയമങ്ങളുടെ പരിഷ്കരണം, കോർക്കിൽ ഇന്ത്യൻ നഴ്സുമാർ നേരിട്ട വംശീയ അധിക്ഷേപം, വിസ തട്ടിപ്പിനിരായ ഇന്ത്യൻ നഴ്സുമാരുടെ വിസ ബാൻ നീക്കം ചെയ്യുന്നത് ഉൾപ്പെടെ അയർലൻഡിൽ പ്രവാസി നേഴ്സിങ് സമൂഹം നേരിടുന്ന നിരവധി വെല്ലുവിളികൾക്ക് പരിഹാരം MNI യുടെ സമയോചിതമായ ഇടപെടലിലൂടെ സാധ്യമായിരുന്നു. അയർലണ്ടിൽ ജനറൽ എംപ്ലോയ്‌മെൻ്റ് പെർമിറ്റ്, ഇൻട്രാ കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെൻ്റ് പെർമിറ്റ് ഉടമകൾക്ക് പങ്കാളികൾക്കുള്ള ഫാമിലി റീയൂണിഫിക്കേഷൻ പോളിസിയിലെ പുതിയ ഭേദഗത്തികൾ 2024 ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വന്നു.

അയർലണ്ടിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പിന് ഇരയായ നഴ്സുമാർക്ക് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന വിസാ ബാൻ നീക്കി നൽകുന്നതിനും വഴി ഒരുക്കിയത് MNI ആണ്. അയർലണ്ടിൽ NMBI രജിസ്ട്രേഷനായി അപേക്ഷിക്കുന്ന വിദേശ നേഴ്‌സുമാർക്ക് അവരുടെ ഡിസിഷൻ ലെറ്റർ ഘട്ടത്തിലും സാധുവായ ഇംഗ്ലീഷ് ഭാഷാ പരീക്ഷാ ഫലങ്ങൾ പരിഗണനയ്‌ക്കായി സമർപ്പിക്കാനല്ല അനുമതി ലഭിച്ചതും MNI നടത്തിയ ഇടപ്പെടലിനെ തുടർന്നാണ്.

അയർലൻഡിൽ എത്തുന്ന നഴ്സുമാരുടെ പല പ്രതിസന്ധികളിലും MNIയുടെ ഇതുവരെയുള്ള ഇടപെടലുകൾ വളരെ വലുതാണ്. ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ കോവിഡ് കാലത്ത് നഴ്സുമാരുടെയും ഹെൽത്ത് കെയർ അസിസ്റ്റൻ്റുമാരുടെയും പ്ലേസ്മെന്റുകളിലെയും തൊഴിലിടങ്ങളിലെയും പ്രതിസന്ധികൾ പരിഹരിക്കാൻ MNI നടത്തിയ ഇടപെടലുകൾ ഇതിന് ഉത്തമ ഉദാഹരണമാണ്.NMBI ഡിസിഷൻ ലെറ്ററുകൾ നേരിട്ട കാലതാമസങ്ങളിലും MNI സധൈര്യം ഇടപെട്ടിരുന്നു.

ക്രാന്തി അയർലൻഡ് മൈഗ്രൻ റൈറ്റ് സെന്റർ, സോഷ്യലിസ്റ്റ് വുമൺ മൂവ്മെന്റ്, യുണൈറ്റഡ് എഗൈനിസ്റ്റ് റേസിസം, ഡയസ്പ്പോരാ മൂവ്മെന്റ് മാറ്റർ, ബ്ലാക്ക് ആൻഡ് ഐറിഷ്, ആഫ്രിക്കൻ വുമൺ ഓർഗനൈസേഷൻ, വർക്കേഴ്സ് പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് അയർലൻഡ്, സോഷ്യലിസ്റ്റ് പാർട്ടി, പീപ്പിൾ ബീഫോർ പ്രോഫിറ്റ്, ലേബർ പാർട്ടി, സിൻ ഫിൻ തുടങ്ങിയവരും മാർച്ചിനു പിന്തുണ പ്രഖ്യാപിച്ചു. താലായിലെ നിർഭാഗ്യകരമായ സംഭവം പുറംലോകത്തെ അറിയിച്ച ഡബ്ലിൻ സ്വദേശിനി ജെന്നിഫർ മുരയും മാർച്ചിൽ പങ്കെടുത്തു.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb






































