gnn24x7

ന്യൂയോർക്ക് നഗരത്തിൽ വെടിവെയ്പ്പ്; പോലീസുകാരൻ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു

0
151
gnn24x7

ന്യൂയോര്‍ക്ക് നഗരത്തിൽ വെടിവെയ്പ്പ്. പോലീസുകാരനും അക്രമിയും ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു . 345 പാർക്ക് അവന്യുവിലെ കെട്ടിടത്തിൽ പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് ആറരയോടെ വെടിവെയ്പ്പുണ്ടായത്. പോലീസുകാരനും ജനങ്ങൾക്കും നേരെ വെടിയുതിർത്ത അക്രമി സ്വയം വെടിയുതിർത്ത് മരിച്ചെന്നാണ് റിപ്പോർട്ട്. മിഡ്‌ടൗൺ മാൻഹട്ടനിലെ ഒരു കോർപ്പറേറ്റ് ഓഫീസ് കെട്ടിടത്തിന് അടുത്തായിരുന്നു വെടിവെയ്പ്പ്. തോക്കുധാരി ന്യൂയോർക്ക് പോലീസ് ഉദ്യോഗസ്ഥനെയും രണ്ട് സാധാരണക്കാരെയും വെടിവെക്കുകയായിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അക്രമിയെ കീഴ്പ്പെടുത്തിയെന്നും പോലീസ് കമ്മീഷണർ അറിയിച്ചു.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

വെടിവയ്പ്പിൽ പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ മൂന്നുപേർ മരണപ്പെടുകയായിരുന്നു. ഇൻവെസ്റ്റ്മെൻ്റ് സ്ഥാപനമായ ബ്ലാക്‌സ്‌റ്റോൺ, നാഷണൽ ഫുട്ബോൾ ലീഗ്, കെപിഎംജി തുടങ്ങിയ കമ്പനികളുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിനുശേഷം അക്രമി സ്വയം വെടിവെച്ച് ജീവനൊടുക്കിയതായാണ് റിപ്പോര്‍ട്ട്. ന്യൂയോർക്ക് സിറ്റി മേയറും അക്രമ വാർത്ത സ്ഥിരീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിട്ടുണ്ട്. ബോംബ് സ്‌ക്വാഡ് അടക്കം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സംഭവസ്ഥലത്തേക്ക് കൂടുതല്‍ പോലീസുകാര്‍ എത്തിയിട്ടുണ്ട്. കെട്ടിടത്തിനുള്ളില്‍ നിന്ന് ജീവനക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7