gnn24x7

“സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ..”ഡബ്ലിനിൽ ഇന്ത്യൻ ക്യാബ് ഡ്രൈവറിന് നേരെ വംശീയ ആക്രമണം

0
260
gnn24x7

അയർലണ്ടിൽ ഇന്ത്യൻ വംശജരെ ലക്ഷ്യമിടുന്ന ആക്രമണസംഭവങ്ങൾ വർദ്ധിച്ചുവരികയാണ്. ഡബ്ലിനിലെ പ്രാന്തപ്രദേശമായ Ballymunൽ ഇന്ത്യൻ ക്യാബ് ഡ്രൈവർ ആക്രമിക്കപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ അയർലണ്ടിൽ ഉണ്ടായ മൂന്നാമത്തെ ആക്രമണസംഭവമാണിത്. 23 വർഷമായി അയർലണ്ടിൽ താമസിക്കുകയും 10 വർഷമായി ക്യാബ് ഡ്രൈവറായി ജോലി ചെയ്യുന്ന ലഖ്‌വീർ സിങ്ങിനെയാണ് വെള്ളിയാഴ്ച രാത്രിയാണ് ക്രൂരമായി ആക്രമിച്ചത്. ടാക്സിയിൽ കയറിയ രണ്ട് യാത്രക്കാർ കുപ്പി കൊണ്ട് അദ്ദേഹത്തിന്റെ തലയിൽ അടിച്ചു. 20 അല്ലെങ്കിൽ 21 വയസ്സ് പ്രായമുള്ള രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയത്.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ഇരുവരും ലഖ്‌വീറിനെ വംശീയമായി അധിക്ഷേപിക്കുകയും, “സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ” എന്ന് പറയുകയും ചെയ്തു. അപ്രതീക്ഷിതമായ ആക്രമണത്തിൽ പരിക്കേറ്റ ലഖ്‌വീർ സഹായത്തിനായി സമീപത്തുള്ള വീടുകളിൽ സഹായം അഭ്യർത്ഥിച്ചു. പക്ഷേ ആരും പ്രതികരിച്ചില്ല. തുടർന്ന് അദ്ദേഹം 999 എന്ന നമ്പറിൽ വിളിച്ചു, ഗാർഡായിയും അടിയന്തര സേവനങ്ങളും സ്ഥലത്തെത്തി. അദ്ദേഹത്തെ ചികിത്സയ്ക്കായി ബ്യൂമോണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7