gnn24x7

ജയറാം – കാളിദാസ് ജയറാം “ആശകൾ ആയിരം” ആരംഭിച്ചു

0
95
gnn24x7

അച്ഛൻ, അമ്മ, മക്കൾ… ഇതൊക്കെ നമ്മുടെ കുടുംബ ജീവിതത്തിൻ്റെ പ്രധാന ഘടകങ്ങളാണ്. ഒരു കൂരക്കുള്ളിൽ ഇവർ ഒറ്റമനസ്സോടെ കഴിയുന്നുവെങ്കിൽ ഒരു പക്ഷെ ഇതായിരിക്കാം ഒരു കുടുംബ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യവും. ഇത്തരമൊരു ശക്തമായ കുടുംബ ജീവിതത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് ആശകൾ ആയിരം.

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് പതിനെട്ട് (ചിങ്ങം രണ്ട്) തിങ്കളാഴ്ച്ച കൊച്ചി കാക്കനാട്, മാവേലിപുരം ഓണം പാർക്കിൽ നടന്ന ലളിതമായ ചടങ്ങിൽ സംവിധായകൻ സലാം ബാപ്പു സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ട് ആരംഭിച്ചു. സംവിധായകൻ കണ്ണൻ താമരക്കുളം ഫസ്റ്റ് ക്ലാപ്പും നൽകി.

നേരത്തേ ജയറാമും മകൾ മാളവികയും ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. വൻ പ്രദർശനവിജയം നേടിയ ഒരു വടക്കൻ സെൽഫി, സത്യം പറഞ്ഞാൽ വിശ്വസിക്കുവോ?.. എന്നീ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ  ജി.പ്രജിത്താണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ഇവിടെ മേൽപ്പറഞ്ഞതുപോലെ തന്നെ അച്ഛനും അമ്മയും മക്കളും അടങ്ങുന്ന ഒരു കുടംബ ജീവിതത്തിൻ്റെ നിമിഷങ്ങളാണ് പ്രജിത്ത് ഹൃദ്യമായ മുഹൂർത്തങ്ങളിലൂടെ ഈ ചിത്രത്തിൽകാട്ടിത്തരുന്നത്.

കുടുംബ സദസ്സുകൾക്ക് എന്നും പ്രിയപ്പെട്ട നടനാണ് ജയറാം. ജയറാമും, മകൻ കാളിദാസ് ജയറാമുമാണ് ഈ കുടുംബ ചിത്രത്തിലെ അച്ഛനും മകനുമായി എത്തുന്നത്. ഏറെക്കാലത്തിനുശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

നടൻ കൃഷ്ണകുമാറിൻ്റെ മകൾ ഇഷാനി കൃഷ്ണകുമാറാണ് നായിക. അഹാന കൃഷ്ണകുമാറിൻ്റെ ഇളയ സഹോദരിയായ ഇഷാനി മമ്മൂട്ടി നായകനായ വൺ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

സായ് കുമാർ, അജു വർഗീസ്, ആശാ ശരത്ത്, ബൈജു സന്തോഷ്,, കൃഷ്ണശങ്കർ, സഞ്ജു ശിവറാം, ഉണ്ണിരാജ, ശങ്കർ ഇന്ദുചൂഡൻ, ഇഷാൻ ജിംഷാദ്, നിഹാരിക, നന്ദൻ ഉണ്ണി, സൈലക്സ് ഏബ്രഹാം, ശ്യാംലാൽ, ഗോപൻ മങ്ങാട്ട് എന്നിവരും പ്രധാന താരങ്ങളാണ്.

ജൂഡ് ആൻ്റണി ജോസഫ് ആണ് ക്രിയേറ്റീവ് ഡയറക്ടർ.

തിരക്കഥ – അരവിന്ദ് രാജേന്ദ്രൻ – ജൂഡ് ആൻ്റണി ജോസഫ്.

സംഗീതം – സനൽ ദേവ്.

ഛായാഗ്രഹണം – സ്വരൂപ് ഫിലിപ്പ് 

എഡിറ്റിംഗ് – ഷഫീഖ് വി.ബി.

കലാസംവിധാനം – നിമേഷ് താനൂർ.

മേക്കപ്പ് – ഹസ്സൻ വണ്ടൂർ 

കോസ്റ്റ്യും ഡിസൈൻ -അരുൺ മനോഹർ.

സ്റ്റിൽസ് – ലിബിസൺ ഗോപി.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ.

പ്രോജക്റ്റ് ഡിസൈനർ & പ്രൊഡക്ഷൻ കൺട്രോളർ – എൻ. എം. ബാദുഷ.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – സക്കീർ ഹുസൈൻ.

പ്രൊഡക്ഷൻ മാനേജർ – അഭിലാഷ് അർജുൻ.

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി.

കോ പ്രൊഡ്യൂസേർസ് – ബൈജു ഗോപാലൻ – വി.സി. പ്രവീൺ.

കൊച്ചിയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7