ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയിലെ കത്താറയിൽ ഇസ്രയേല്‍ വ്യോമാക്രമണം. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ആക്രമണം റിപ്പോർട്ട് ചെയ്തത്. നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. കത്താറയിൽ പുക ഉയരുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇസ്രായേൽ സൈന്യം ഈ ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റുമായി സഹകരിച്ച് ദോഹയിൽ ഹമാസിൻ്റെ ഉന്നത നേതാക്കളെ വധിച്ചതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
വർഷങ്ങളായി ഹമാസിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന നേതാക്കളാണ് കൊല്ലപ്പെട്ടതെന്നും ഹമാസിനെ പരാജയപ്പെടുത്താനുള്ള നീക്കങ്ങൾ തുടരുമെന്നും ഇസ്രായേൽ അവകാശപ്പെട്ടു. ലക്ഷ്യമിട്ടത് ഉന്നത ഹമാസ് നേതാക്കളെ എന്നാണ് സൂചന. വിദേശത്ത് താമസിക്കുന്ന ഹമാസ് നേതാക്കളെ വധിക്കുമെന്ന് ഇസ്രായേൽ സൈനിക മേധാവി ഇയാൽ സമീർ ഭീഷണിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണം നടന്നത്. ഖത്തർ ആക്രമണം ഇസ്രായേൽ നേരത്തെ അറിയിച്ചതായി യുഎസ് വ്യക്തമാക്കി.
യുഎസ് വൈറ്റ് ഹൗസ് വക്താക്കളിലൊരാളാണ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയെ ഇക്കാര്യം അറിയിച്ചത്. പേര് വെളിപ്പെടുത്തരുതെന്ന് അഭ്യർഥിച്ചതായും എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.ദോഹയിലെ ഹമാസ് റസിഡൻഷ്യൽ ഹെഡ്ക്വാർട്ടേഴ്സിലാണ് ഇസ്രായേല്‍ ആക്രമണം ഉണ്ടായത്. പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. സ്ഥിതിഗതികൾ ശാന്തം, അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും ഔദ്യോഗിക ചാനലുകളിൽ വരുന്ന വാർത്തകൾ മാത്രമേ വിശ്വസിക്കാവൂവെന്നും ഖത്തര്‍ വ്യക്തമാക്കുന്നു.
അതേസമയം ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ഖത്തറിനൊപ്പമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു. ഇസ്രായേലിൻ്റെ ആക്രമണം ഖത്തറിന്റെ പരാമാധികാരത്തിന് നേരെയെന്നും ഇസ്രായേലിന്റെ ക്രൂരമായ കടന്നുകയറ്റം അംഗീകരിക്കാനാകില്ലെന്നും സൗദി പറഞ്ഞു. ഖത്തർ എടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും ഉണ്ടാകുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി.ഇസ്രായേലിന്റെ നീക്കം മേഖലയിൽ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്ന മുന്നറിയിപ്പും സൗദി നൽകുന്നു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb