നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. വിമാനത്താവളത്തിന്റെ ആദ്യ ഘട്ടമാണ് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തത്. ഡിസംബർ പകുതിയോടെ സർവീസുകൾ തുടങ്ങും. കൊച്ചി ഉൾപ്പെടെ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ഇവിടെ നിന്നു യാത്ര ചെയ്യാം. എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എന്നിവയാണ് ആദ്യം സർവീസ് തുടങ്ങുന്നത്. ഉൾവെ–പൻവേൽ മേഖലയിൽ 2866 ഏക്കറിലായാണ് വിമാനത്താവളം സ്ഥിതിചെയ്യുന്നത്. സമാന്തരമായി രണ്ടു റൺവേകളും നാലു ടെർമിനലുകളുമാണുള്ളത്. ആദ്യ ടെർമിനലും കാർഗോ ടെർമിനലും ഒരു റൺവേയും മാത്രമാണു തുടക്കത്തിൽ തുറക്കുന്നത്.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
19,650 കോടി രൂപ ചെലവഴിച്ചാണ് നവി മുംബൈ വിമാനത്താവളം നിര്‍മ്മിച്ചിരിക്കുന്നത്. പ്രതിവർഷം 90 ദശ ലക്ഷം യാത്രക്കാരെയും 3.25 ദശലക്ഷം മെട്രിക് ടൺ ചരക്കുകളെയും സുഗമമായി കൈകാര്യം ചെയ്യാനാകും. വാട്ടർ ടാക്സി വഴി ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ വിമാനത്താവളം കൂടിയാണിത്. വാഹന പാര്‍ക്കിംഗ് സ്ലോട്ടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനും, ഓണ്‍ലൈനായി ബാഗേജ് ഡ്രോപ്പ് ബുക്ക് ചെയ്യാനും, ഇമിഗ്രേഷന്‍ സേവനങ്ങള്‍ക്കുമായുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും.
ഓരോ ഘട്ടത്തിലും കാത്തിരിപ്പ് സമയം കുറയ്ക്കുകയും സൗകര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഇതിനെ ‘ഉത്കണ്ഠ രഹിത’ വിമാനത്താവളമാക്കി മാറ്റുന്നുവെന്ന് വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയുള്ള അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സ് ലിമിറ്റഡിന്റെ (AAHL) സിഇഒ അരുണ്‍ ബന്‍സാല്‍ പറഞ്ഞു. ഇതോടെ ഒന്നിലധികം വിമാനത്താവളങ്ങളുള്ള ആഗോള നഗരങ്ങളുടെ പട്ടികയില്‍ മുംബൈയും ഇടംപിടിച്ചു. ലണ്ടന്‍, ന്യൂയോര്‍ക്ക്, ടോക്കിയോ എന്നിവയാണ് ഈ പട്ടികയിലുള്ള മറ്റ് നഗരങ്ങള്‍. ടിക്കറ്റ് വില്‍പ്പന ഒക്ടോബര്‍ അവസാനത്തോടെ ആരംഭിക്കാന്‍ സാധ്യത. ഇന്‍ഡിഗോ, ആകാശ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ സര്‍വീസുകള്‍ക്ക് തയ്യാറാണ് എന്നും അധികൃതര്‍ അറിയിച്ചു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb