പത്തനംതിട്ട: റോസ് ബ്രാൻഡ് ബിരിയാണി അരി ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി റൈസും ചിക്കൻ കറിയും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായാണ് പരാതി. പത്തനംതിട്ട വള്ളിക്കോട് സ്വദേശി പി എൻ ജയരാജൻ ഫയൽ ചെയ്ത ഹർജിയിയിൽ റോസ് ബ്രാൻഡ് ബിരിയാണി റൈസ് മാനേജിങ് ഡയറക്ടർക്ക് പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നോട്ടീസ് അയച്ചു.
പരാതിക്കാരൻ വാങ്ങിയ 50 കിലോ റോസ് ബ്രാൻഡ് ബിരിയാണി റൈസ് ചാക്കിൽ പാക്കിംഗ് തീയതിയും എക്‌സ്‌പയറി തീയതിയും ഉണ്ടായിരുന്നില്ല. ഈ അരി ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി റൈസും ചിക്കൻ കറിയും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായാണ് പരാതി. വിവാഹ ആവശ്യത്തിനാണ് റോസ് ബ്രാൻഡ് ബിരിയാണി റൈസ് ഉപയോഗിച്ചത്.
ഡിസംബർ മൂന്നിന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ ഹാജരാകാനാണ് നിർദേശം. റോസ് ബ്രാൻഡ് ബിരിയാണി റൈസിന്റെ ബ്രാൻഡ് അംബാസിഡർ ദുൽഖർ സൽമാനും ഹാജരാകേണ്ടത്തുണ്ട്. അതോടൊപ്പം മലബാർ ബിരിയാണി ആൻഡ് സ്പൈസസ് പത്തനംതിട്ട മാനേജരും കമ്മീഷനു മുന്നിൽ ഹാജരാകണം.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb








































