വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ, ” എന്റെ മലയാളം Creative Hub” കുട്ടികൾക്കായി ഒരുക്കുന്ന ക്വിസ് മത്സരം ബ്രെയിൻ ബ്ലിറ്റ്സ് 25 നവംബർ 29ന് (ശനിയാഴ്ച) വില്യംസ്ടൗൺ യൂത്ത് സെന്ററിൽ വെച്ചു നടത്തപ്പെടുന്നു.
ഉച്ചക്ക് 1.30 മുതലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
ജൂനിയേർസ്,സീനിയേഴ്സ്,സൂപ്പർ സീനിയേഴ്സ് എന്നീ വിഭാഗങ്ങളിൽ നടത്തപ്പെടുന്ന ക്വിസ് മത്സരത്തിൽ പങ്കെടുക്കുവാൻ വാട്ടർഫോർഡിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
വളർന്നു വരുന്ന കുട്ടികൾക്ക് ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കന്നതിലൂടെ അറിവും ആത്മവിശ്വാസവും നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതാത് പ്രായ വിഭാഗത്തിൽപ്പെട്ട രണ്ടു കുട്ടികൾ അടങ്ങുന്നതാണ് ഒരു ടീം.
കേരളം,ഇന്ത്യ,വേൾഡ്, സ്പോർട്സ് എന്നീ വിഷയങ്ങളെ ആസ്പദമാക്കി ചോദ്യങ്ങളുമായി ക്വിസ് മാസ്റ്റേഴ്സ് നിങ്ങളുടെ മുൻപിൽ എത്തുന്നു.റാപിഡ് റൗണ്ട്,വിഷ്വൽ റൗണ്ട് തുടങ്ങിയവ ബ്രെയിൻ ബ്ലിറ്റ്സിന്റെ മാറ്റ് കൂട്ടുന്നു
വിജയികൾക്ക് കാഷ് അവാർഡ് ഉൾപ്പടെ ആകർഷകമായ സമ്മാനങ്ങൾ!!
മത്സരത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
Contact for registration:
Dayanand- 0894873070
Nisha Shinu- 0877797397
മറക്കരുത് റെജിസ്ട്രേഷനുള്ള അവസാന തീയതി നവംബർ 20 ആണ്.
കുട്ടികളുടെ അറിവുകളിലേക്ക് നമുക്ക് കടന്നു ചെല്ലാം.
എന്റെ മലയാളം Creative Hub team
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb








































