മായോയിൽ മരണപ്പെട്ട മലയാളി യുവാവ്, പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസിന്റെ കുടുംബത്തിന് സാമ്പത്തിക പിന്തുണ നൽകുന്നതിനായി ധനസമാഹരണം നടത്തുകയാണ്. 39 വയസുകാരനായ ബേസിൽ വീട്ടിൽ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ബേസിലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാസിൽബാറിലാണ് ബേസിലും കുടുംബവും താമസിക്കുന്നത്. ഭാര്യ: കുക്കു ബേസിൽ. ഒരു മകളുണ്ട്. ബേസിലിന്റെ അകാലവേർപാടിൽ തകർന്നിരിക്കുന്ന കുടുംബത്തിന് ഈ അവസരത്തിൽ നമുടെ ഓരോ ചെറിയ സംഭാവനയും വലിയ ആശ്വാസമാകും. സംഭാവന നൽകാൻ താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്നു ലിങ്ക് ക്ലിക്ക് ചെയ്യുക.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==






































